2010-05-10 11:07:53

ആണവായുധം തികച്ചും അപലപനീയമെന്ന്, ആര്‍ച്ചുബിഷപ്പ് മിസ്യുവാക്കി തക്കാമി.


ആണവായുധങ്ങള്‍ അങ്ങേയറ്റം അപലപനീയമെന്നും, അതിനെ ഒരു സാഹചര്യത്തിലും ഒരു കാരണവശാലും നീതികരിക്കാനാവില്ലെന്നും ജപ്പാനിലെ നാഗസാക്കി അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മിസ്യൂവാക്കി തക്കാമി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ, അമേരിക്കന്‍ ഐക്യനാടുകളിലെ നൂയോര്‍ക്കിലുള്ള റ്റില്‍മാന്‍ കപ്പേളയില്‍ വച്ച് യു.എന്‍ കത്തോലിക്കാസഭ വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളെ അഭിസംബോധന ചെയ്യവെയാണ് ആണവായുധ നിരായുധീകരണത്തിനായുള്ള ആ ആഹ്വാനം അദ്ദേഹം നടത്തിയത്. ഒരു ആണവായുധം പോലും അനുവദിക്കാനാവില്ലെന്ന്, തന്‍െറ ജന്മനാട്ടില്‍ ബോംബാക്രമണം വരുത്തിയ വന്‍ വിനകള്‍ അനുഭവിച്ച് വളര്‍ന്ന അദ്ദേഹം വികാരഭരിതനായി പ്രസ്താവിച്ചു. ശാസ്ത്രീയസാങ്കേതിക തലങ്ങളില്‍ മാനവകുലം കൈവരിച്ച പുരോഗതി മനുഷ്യന്‍െറയും, പ്രകൃതിയുടെയും നാശത്തിനായി ഉപയോഗിക്കുന്നത് വേദനാജനകവും, വിഢ്ഢിത്തരവുമാണ്. ആയുധപന്തയവും, അതിന്‍െറ ചുവടുപിടിച്ചുള്ള ബന്ധങ്ങളും ഉപേക്ഷിച്ച് മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഐക്യം കെട്ടിപടുക്കുകയാണ് രാഷ്ട്രങ്ങളുടെ ഇന്നത്തെ സുപ്രധാനദൗത്യം ആര്‍ച്ചുബിഷപ്പ് പ്രസ്താവിച്ചു.







All the contents on this site are copyrighted ©.