2010-05-06 19:09:59

ന്യൂനപക്ഷങ്ങളുടെ
സ്വാതന്ത്രൃം ധ്വംസിക്കപ്പെടരുത്


ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടവര്‍തന്നെ അവരോട്
വിവേചനം കാണിക്കുന്നുവെന്ന്, ആര്‍ച്ചുബിഷപ്പ് ആല്‍ബ്രട്ട് ഡിസൂസാ,
ഭാരതത്തിലെ ദേശീയ മെത്രനാന്‍ സമിതിയുടെ ജനറല്‍ സെക്രട്ടറി ഡെല്‍ഹിയില്‍‍ പറഞ്ഞു. ആഗോളതലത്തില്‍ മതസ്വാതന്ത്യം നിഷേധിക്കപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഭാരതമെന്ന അമേരിക്കയുടെ അന്തര്‍ദേശീയ മത-സ്വാതന്ത്ര്യ സംരക്ഷണ കമ്മിഷന്‍റെ നിരീക്ഷണത്തെ പരാമര്‍ശിച്ചുകൊണ്ട്, മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതന്യൂനപക്ഷങ്ങള്‍ക്കുനേരെ, പ്രത്യേകിച്ച് ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ തടയുവാന്‍ ഭാരത സര്‍ക്കാര്‍ നിയമനടപിടികള്‍ പലേയിടങ്ങളിലും സ്വീകരിച്ചുവെങ്കിലും, ക്രൂരമായ അധിക്രമങ്ങള്‍ക്ക് വിധേയരാക്കപ്പെട്ടവര്‍ക്ക്, ഇനിയും നീതി നടപ്പാക്കപ്പെട്ടിട്ടല്ലെന്നും, അതുകൊണ്ടുതന്നെ, ന്യൂനപക്ഷ വിരുദ്ധനയങ്ങള്‍ സ്വീകരിക്കാമെന്നൊരു ചിന്താഗതി ചില സംസ്ഥാനങ്ങളിലെങ്കിലും നിലനില്ക്കുന്നുണ്ടെന്നും സി.ബി.സി.ഐ. ജനറല്‍ സെക്രട്ടറി ഡല്‍ഹിയില്‍ പ്രസ്താവിച്ചു. ഭാരതത്തിന്‍റെ ഭരണഘടന അനുവദിക്കുന്ന ന്യൂനപക്ഷ മതസ്വാതന്ത്യം ധ്വംസിക്കപ്പെടുന്നത് പലപ്പോഴും അന്യായമായി അധികാരത്തിലിരിക്കുന്നവര്‍ അധിക്രമികളെ അനുകൂലിക്കുന്നതു കൊണ്ടാണെന്ന് ആര്‍ച്ചുബിഷപ്പ് ആല്‍ബ്രട്ട് ഡിസൂസ അഭിപ്രായപ്പെട്ടു.







All the contents on this site are copyrighted ©.