2010-04-30 19:53:02

മഹാരാഷ്ട്രയില്‍
വൈദികന്‍ കൊല്ലപ്പെട്ടു


 28 ഏപ്രില്‍ 2010
മഹാരാഷ്ട്രയിലെ വാസായ് അതിരൂപതയില്‍ സേവനംചെയ്തിരുന്ന
വൈദീകന്‍ കൊല്ലപ്പെട്ടു. ഏപ്രില്‍ 28-ാം തിയതി ബുദ്ധനാഴ്ച രാത്രിയിലാണ് മുമ്പൈ പട്ടണത്തിലെ വാസായില്‍നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള ബബൂലായില്‍ 73 വയസ്സുകാരനും, മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ വിമോചിതരാക്കുന്നതിനുള്ള പ്രത്യേക ശുശ്രൂഷാ കേന്ദ്രത്തിന്‍റെ ഡയറക്ടറുമായിരുന്ന ഫാദര്‍ പീറ്റര്‍ ബൊമ്പാച്ചയാണ് കൊലചെയ്യപ്പെട്ടത്. ഹിന്ദു തീവ്രവാദി സംഘടനയാണ് കൊലപാതകത്തിനു പിന്നിലെന്ന് ചിലര്‍ ആരോപണമുയര്‍ത്തിയെങ്കിലും, ബബൂലാ-വാസായ് പ്രദേശങ്ങളില്‍ മതമൗലികവാദ പ്രശ്നങ്ങള്‍ നിലവിലില്ലെന്നും, കൊല്ലപ്പെട്ട ഫാദര്‍ പീറ്റര്‍ ബൊമ്പാച്ചേ, ബബൂലായിലും വാസായിലും ജാതി-മത ഭേദമെന്യേ എല്ലാവര്‍ക്കും സ്നേഹ ശുശ്രൂഷചെയ്തിരുന്ന ഒരു മാതൃകാ വൈദികനാണെന്നും, സംഭവമറിഞ്ഞ് രാത്രിയില്‍തന്നെ സ്ഥലത്തെത്തിയ വാസായ് അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഫെലിക്സ് മച്ചാടോ
മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പൗരോഹിത്യത്തിലൂടെ ദൈവസ്നേഹത്തെപ്രതി, മനുഷ്യനന്മയ്ക്കുവേണ്ടി തന്നെത്തന്നെ മാറ്റി വയ്ക്കുന്ന ഒരു വൈദികന്‍, പൂര്‍ണ്ണമായും ദൈവത്തിനും മനുഷ്യര്‍ക്കും വേണ്ടിയാണെന്നും, മരണത്തില്‍പോലും ആ ജീവിതം സേവനമേഖലയില്‍ ദൈവത്തിനായുള്ള ഒരു സമ്പൂണ്ണ സമര്‍പ്പണമായിത്തീരുകയാണെന്നും ആര്‍ച്ചുബിഷപ്പ് പറഞ്ഞു.







All the contents on this site are copyrighted ©.