2010-04-29 14:22:03

കുടിയേറ്റക്കാരുടെ ബുദ്ധിമുട്ടുകള്‍
സുവിശേഷവെളിച്ചത്തില്‍
പരിഗണിക്കണമെന്ന് മാര്‍പാപ്പ


28 ഏപ്രില്‍ 2010
നാടും വീടും വിട്ടുവരുന്ന കുടിയേറ്റക്കാര്‍ അനുഭവിക്കുന്ന യാതനയുടേയും പ്രതീക്ഷകളുടേയും ബുദ്ധിമുട്ടുകള്‍ എപ്പോഴും പരിഗണിക്കേണ്ടതാണെന്ന്,
ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പ യൂറോപ്പിലെ നേതാക്കളോട് ആഹ്വാനംചെയ്തു. സ്പെയിനിലെ മാലഖാ പട്ടണത്തില്‍ 27-ാം തിയതി, ചെവ്വാഴ്ച ആരംഭിച്ച യൂറോപ്പിലെ കത്തോലിക്കാന മെത്രാന്മാരുടെ സംയുക്ത സംഖം സംഘടിപ്പിച്ചിരിക്കുന്ന 4 ദിവസം നീണ്ടുനില്ക്കുന്ന
8-ാമത് അന്തര്‍ദേശിയ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നവര്‍ക്കായ്
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേവഴി
കുടിയേറ്റക്കാരുടേയും യാത്രികരുടെയും അജപാലനത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് അന്തോണിയോ മരീയ വേലിയോയ്ക്ക് അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഈ ആഹ്വാനം നല്കിയത്. കുടിയേറ്റക്കാര്‍ പുറപ്പെടുന്ന രാജ്യങ്ങളും അവര്‍ എത്തിച്ചേരാന്‍ ഉദ്ദേശിക്കുന്ന രാജ്യങ്ങളും അടുത്തു സഹകരിച്ച്, ശരിയായതും നീതിനിഷ്ഠവുമായ നയങ്ങള്‍ക്ക് സുവിശേഷവെളിച്ചത്തില്‍ രൂപംനല്കണമെന്ന് മാര്‍പാപ്പ കത്തിലൂടെ ആഹ്വാനംചെയ്തു. കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പരിശുദ്ധ കന്യകാനാഥയുടെ മാതൃസഹജമായ സംരക്ഷണം ഉണ്ടാവട്ടെയെന്ന് ആശംസിച്ച മാര്‍പാപ്പാ തന്‍റെ അപ്പസ്തോലിക ആശിര്‍വ്വാദം നല്കുന്നതായും, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേയ്ക്കയച്ച കത്തുവഴി സമ്മേളനത്തെ അറിയിച്ചു.







All the contents on this site are copyrighted ©.