2010-04-22 19:02:42

വടക്കു കിഴക്കേ ഇന്ത്യയിലെ
ആദ്യത്തെ പൗരസ്ത്യ സന്യാസിനിമാര്‍


22 ഏപ്രില്‍ 2010
വടക്കു കിഴക്കേ ഇന്ത്യയിലെ മിഷന്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന
ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സഭയിലെ സഹോദരിമാര്‍ ജൂബിലിയാഘോഷിക്കുന്നു. ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലയിലെ ഗിരിവര്‍ഗ്ഗക്കാരുടെ ഇടയില്‍ പ്രേഷിതപ്രവര്‍ത്തനത്തിനെത്തിയ ആദ്യത്തെ പൗരസ്ത്യ സന്യാസിനീ സമൂഹമാണ് ഉത്തര്‍പ്രദേശിലെ, നോയിദാ പ്രോവിന്‍സില്‍പ്പെട്ട ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസിനികള്‍. കേരളത്തിലെ ചങ്ങനാശ്ശേരി അതിരൂപതിയില്‍ ഉത്ഭവിച്ച ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സഹോദരിമാരാണ് ഇപ്പോള്‍ ഭാരതത്തിലെ ഏറ്റവും കൂടുതല്‍ എണ്ണസംഖ്യയുള്ള തദ്ദേശിയ സന്യാസിനീ സമൂഹം.
6000-ല്‍പ്പരം സന്യാസിനിമാര്‍ ഇപ്പോള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നു. ഭാരത മണ്ണിന്‍റെ പ്രഥമ വിശുദ്ധയായ അല്‍ഫോന്‍സാമ്മയും, മദ്ധ്യപ്രദേശിലെ വിശ്വാസത്തിന്‍റെ രക്തസാക്ഷിണിയെന്നു വിശേഷിപ്പിക്കപ്പെടുന്ന സിസ്റ്റര്‍ റാണി മരിയായും ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സഭാംഗങ്ങളാണ്.
മിഷന്‍ മേഖലയുടെ 50-ാം വാര്‍ഷികാഘോഷങ്ങള്‍ വളരെ ലളിതമായി, പാവങ്ങള്‍ക്ക് അന്നദാനം നല്കിയും പ്രാര്‍ത്ഥായുടെയും നവീകരണത്തിന്‍റെയും പരിപാടികളുമായി ഏപ്രില്‍ 18, 19, 20 തിയതികളില്‍ നോയിഡായില്‍ നടന്നുവെന്ന് സഭയുടെ കൗണ്സിലര്‍ സിസ്റ്റര്‍ ജോളി ടോം അറിയിച്ചു.
 







All the contents on this site are copyrighted ©.