2010-04-22 18:31:23

തിരുക്കച്ചയുടെ സന്ദേശം
കുരിശിന്‍റ ധ്യാനം


22 ഏപ്രില്‍ 2010
ക്രിസ്തുവിന്‍റെ പീഢാസഹനം പ്രതിഫലിപ്പിക്കുന്ന തിരുക്കച്ചയുടെ ധ്യാനം മനുഷികയാതനകള്‍ ക്ഷമയോടെ വഹിക്കുവാനുള്ള കരുത്തു നല്കുമെന്ന്, കര്‍ദ്ദിനാള്‍ സെവറീനോ പൊളേത്തോ, ടൂറിനിലെ ആര്‍ച്ചുബിഷപ്പ് ജനങ്ങള്‍ക്കയച്ച സന്ദേശത്തില്‍ പറഞ്ഞു. ആസന്നമാകുന്ന മാര്‍പാപ്പയുടെ ട്യൂറിന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ട്യൂറിന്‍ അതിരൂപതയില്‍ ഏപ്രില്‍ 23 മുതല്‍ മെയ് ഒന്നാം തിയതിവരെ നടത്തപ്പെടുന്ന നവനാള്‍ പ്രാര്‍ത്ഥന ശുപാര്‍ശചെയ്തുകൊണ്ടു നല്കിയ സന്ദേശത്തിലാണ് കര്‍ദ്ദിനാള്‍ പൊളേത്തോ ഇപ്രകാരം പറഞ്ഞത്. മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്‍റെ പുറംമോടികള്‍ക്കപ്പുറം ഒരാത്മീയ അര്‍ത്ഥം കണ്ടെത്തുക എന്ന ലക്ഷൃവുമായിട്ടാണ് രൂപതയിലെ എല്ലാക്കുടുംമ്പങ്ങളിലും സ്ഥാപനങ്ങളിലും ഈ നവനാള്‍ പ്രാര്‍ത്ഥന ആരംഭിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ പൊളേത്തോ വെളിപ്പെടുത്തി. മെയ് 2-ാം തിയതിയിലുള്ള മാര്‍പാപ്പായുടെ സന്ദര്‍ശനത്തില്‍ പങ്കെടുക്കാന്‍ തിരുക്കച്ചയുടെ തീര്‍ത്ഥാടന കേന്ദ്രത്തിലെത്തുന്ന എല്ലാ കുടുംമ്പങ്ങളും വ്യക്തികളും ക്രിസ്തുവിന്‍റെ പീഡകളുടെ ധ്യാനംവഴി തങ്ങളുടെയും ജീവിതവ്യഗ്രതകളില്‍ സമാശ്വാസവും അര്‍ത്ഥവും കണ്ടെത്താനിടയാകട്ടെയെന്നും കര്‍ദ്ദിനാള്‍ ആശംസിച്ചു.
ഏപ്രില്‍ 10-ാം തിയതി ആരംഭിച്ച തിരുക്കച്ചയുടെ പ്രദര്‍ശനത്തിന് ഇന്നുവരെയ്ക്കും മൂന്നു ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നുംവന്ന്, തിരുക്കച്ചവണങ്ങിപ്പോയതായി സംഘാടകര്‍ അറിയിച്ചു. 25 ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍. പ്രദര്‍ശനം മെയ് 23-ാം തിയതിവരെ നീണ്ടുനില്ക്കും.







All the contents on this site are copyrighted ©.