2010-04-15 18:29:13

ചൈനയിലെ ഭൂകമ്പബാധിതര്‍ക്ക്
പാപ്പായുടെ സാന്ത്വനം


 14 ഏപ്രില്‍ 2010
ബുദ്ധനാഴ്ച രാവിലെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടത്താറുള്ള പതിവുള്ള പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ അവസാനത്തില്‍, മാര്‍പാപ്പ ഭീകരമായ ഈ കെടുതിയില്‍ മരണമടഞ്ഞവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും തന്‍റെ സാന്ത്വനപുര്‍ണ്ണമായ ആത്മീയസമീപ്യം അറിയിക്കുകയും ചെയ്തത്. ഏറെ ജീവനാശവും യാതനകളും മുണ്ടാക്കിയ ഈ സംഭവത്തില്‍ ആഗോളസമൂഹത്തിന്‍റെ സഹിഷ്ണുതനിറഞ്ഞ പിന്‍തുണയുണ്ടാകണമെന്ന് മാര്‍പാപ്പ പ്രത്യേകമായി തന്‍റെ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു.
ബുദ്ധനാഴ്ച രാവിലെ ചൈനയുടെ ചീങ്ഹായ് പ്രവിശ്യയില്‍പ്പെട്ട തെക്കു-കിഴക്കന്‍ ജില്ലയായ യൂഷൂ കേന്ദ്രീകരിച്ചാണ് 7.1 റിച്ചര്‍ സ്കെയില്‍ ശക്തിയില്‍
ഭൂകമ്പമുണ്ടായത്. കര്‍ഷകരും വളരെ സാധാരണക്കാരുമായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ മേഖലയില്‍ വീടുകള്‍ തകര്‍ന്ന് 400 ഓളം പേരെങ്കിലും മരണമടഞ്ഞതായി ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.
8000-ത്തിലേറെപ്പേര്‍ മുറിപ്പെട്ടതായും വാര്‍ത്താ ഏജെന്‍സികള്‍ അറിയിച്ചു.
തലസ്ഥാന നഗരിയായ സിനിംഗില്‍നിന്നും 480 മൈല്‍ അകലെ ഒറ്റപ്പെട്ടുകിടക്കുന്ന യൂഷൂവില്‍ സൈനികരാണ് ആദ്യമായി സഹായത്തിനെത്തിയത്. സമീപപ്രദേശങ്ങളില്‍ തുടര്‍ന്നും കുറഞ്ഞയളവില്‍ ഭൂചലനങ്ങളുണ്ടായതായി വാര്‍ത്താ ഏജെന്‍സികള്‍ അറിയിച്ചു.







All the contents on this site are copyrighted ©.