2010-04-15 17:19:06

 വാഴ്ത്തപ്പെട്ടവരുടെ
പദവിയിലേയ്ക്ക്


14 ഏപ്രില്‍ 2010
പരിശുദ്ധ സിംഹാസനത്തിന്‍റെ ആരാധനക്രമത്തിനുള്ള കാര്യാലയം ഏഴു ദൈവദാസരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യപിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ നടത്തുന്നതിനുള്ള തിയതിയും സ്ഥലവും നിശ്ചയിച്ചുനല്കി. ഈശോ സഭാ വൈദികനായ ഫ്രാന്‍ചെസ്ക്കോ ബെര്‍നാര്‍ദോയുടെ ചടങ്ങുകള്‍ ഏപ്രില്‍ 18-ാം തിയതി സ്പെയിനില്‍വച്ചും, പുരാതന കര്‍മ്മലീത്താ സഭാംഗമായ ആഞ്ചലോ പാവ്ളിയുടേത് ഏപ്രില്‍ 25-ാം തിയതി റോമിലെ ലാറ്ററന്‍ ബസിലിക്കായില്‍വച്ചും, കപ്പൂച്ചിന്‍ വൈദികനും, ദിവ്യഇടയന്‍റെ അമ്മയുടെ പേരിലുള്ള സന്യസിനീസമൂഹത്തിന്‍റെ സ്ഥാപകനുമായ ജോസ് തൂ സോലറിന്‍റേത് ഏപ്രില്‍ 25-ാം തിയതി, സ്പെയിനിലെ ബാര്‍സലോണായില്‍വച്ചും, ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭാംഗവും മറിയത്തിന്‍റെ അമലോത്ഭവത്തിന്‍റെ ഫ്രാന്‍സിസ്ക്കന്‍ സഹോദരിമാരുടെ സ്ഥാപകയുമായ തെരീസാ മാംഗനിയേല്ലോയുടേത് മെയ് 22-ാം തിയതി, ഇറ്റലിയില്‍ നെവെന്തോയിലും, അമലോത്ഭവനാഥയുടെ സഹോദരിമാരുടെ സ്ഥാപനത്തിലെ അംഗവും, ലാറ്റിനമേരിക്കന്‍ രാജ്യമായ ബുവനോസ് എയ്റസ് സ്വദേശിയുമായ മരീയ പിയെരീനാ ദി മിഖേലിയുടെ കര്‍മ്മങ്ങള്‍ മെയ് 30-ാം തിയതി, റോമിലെ സാന്താ മരീയ മജ്ജിയോരെ ബസിലിക്കായില്‍വച്ചും, വൈദികനും രക്തസ്ക്ഷിയുമായ ജേര്‍സി പോപിയെ ലൂസ്ക്കോയുടേത് ജൂണ്‍ 6-ാം തിയതി പോളണ്ടിലെ വാര്‍സോയില്‍വച്ചും. അല്‍മായനായ മാനുവേല്‍ ലൊസാഞ്ഞോ ഗരീദോയുടേത് ജൂണ്‍ 12-ന് സ്പെയിനിലെ ജയേനില്‍വച്ചും നടത്തപ്പെടും.







All the contents on this site are copyrighted ©.