2010-04-10 16:24:26

സത്യത്തിന്‍െറ പാത കാട്ടി തന്‍െറ കാലത്തെ ജനതയോട് സംസാരിക്കുവാന്‍ പന്ത്രണ്ടാം പീയൂസ് പാപ്പായ്ക്ക് അറിയാമായിരുന്നുവെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍.


സത്യത്തിന്‍െറ പാത കാട്ടി ശ്രേഷ്ഠമായ പ്രബോധനങ്ങളാല്‍ തന്‍െറകാലത്തെ ജനതയോട് സംസാരിക്കാന്‍ പന്ത്രണ്ടാം പീയൂസ് പാപ്പായ്ക്ക് അറിയാമായിരുന്നെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ. റോമാപുരിയുടെ സ്വര്‍ഗ്ഗീയപരിവേഷത്തിന്‍ കീഴില്‍ എന്ന ശീര്‍ഷത്തിലെ പന്ത്രണ്ടാം പീയൂസ് പാപ്പായെ അധികരിച്ച ചലച്ചിത്രം ദര്‍ശിച്ച പാപ്പാ, അതിന്‍െറ അവസാനത്തില്‍ നടത്തിയ ലഘുപ്രഭാഷണത്തിലാണ് അത് പറഞ്ഞത്. തന്‍െറ അതിസമ്പന്നമായ വിജ്ഞാനത്താല്‍ മൂന്നാം സഹസ്രാബ്ദത്തിന്‍െറ ചക്രവാളത്തിലേയ്ക്ക് സഭയെ നയിക്കാന്‍ പാപ്പായ്ക്ക് സാധിച്ചു. എല്ലാവരുടെയും പിതാവെന്നനിലയില്‍ പാപ്പാ റോമിനെയും, ലോകത്തെയും പ്രത്യേകിച്ച് രണ്ടാം ആഗോളയുദ്ധത്തിന്‍െറ ബുദ്ധിമുട്ടുയേറിയ കാലത്ത് ഉപവിയില്‍ നയിച്ചു. 1944 ജൂലൈ ഇരുപത്തിമൂന്നാം തീയതി റോംനഗരിയുടെ വിമോചനത്തെത്തുടര്‍ന്ന് അതിന് സഹായിച്ച വിശുദ്ധ പത്രോസിന്‍െറ മിത്രസമിതിയുടെ അംഗങ്ങളെ, സര്‍വ്വോപരി എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂര്‍ണ്ണമായ ഐക്യത്തില്‍ ബന്ധിക്കുന്ന സ്നേഹം പരിശീലിക്കുവാന്‍ വിശുദ്ധ പൗലോസിന്‍െറ വാക്കുകളില്‍ ആഹ്വാനം ചെയ്ത പാപ്പാ, വേദനിക്കുന്നവരെ ആശ്വസിപ്പിക്കുവാന്‍ തന്നെ സഹായിക്കുവാന്‍ അവരെ ഉദ്ബോധിപ്പിച്ചു. സ്നേഹത്തിന്‍െറ പ്രാഥമ്യത്തെ അധികരിച്ച യേശുവിന്‍െറ പ്രബോധനമാണ് സഭയുടെയും, പാപ്പായുടെയും പ്രവര്‍ത്തനങ്ങളുടെ താക്കോലും, ചാലകശക്തിയും പോപ്പ് ബെനഡിക്ട് പതിനാറാമന്‍ കൂട്ടിചേര്‍ത്തു.







All the contents on this site are copyrighted ©.