2010-04-08 17:09:02

മാര്‍പാപ്പയുടെ ആശംസകളുമായി
വത്തിക്കാന്‍ സ്റ്റെയിറ്റ് സെക്രട്ടറി ചിലിയില്‍


ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ സ്നേഹവും അഭിന്ദനാശംസകളുമായിട്ടാണ് താന്‍ വരുന്നതെന്ന് ചിലി സന്ദര്‍ശിക്കുന്ന കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയുടെ സ്വാതന്ത്യത്തിന്‍റെ രണ്ടാം ശതാബ്ദിയോടനുബന്ധിച്ച് സര്‍ക്കാരിന്‍റെയും ദേശിയ മെത്രാന്‍സമിതിയുടെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ ബര്‍ത്തോണേ മാര്‍പാപ്പയുടെ പ്രതിനിധിയായി ചെവ്വാഴ്ച രാവിലെ ചിലിലുടെ തലസ്ഥാനമായ സാന്തിയാഗോയിലെത്തിയത്. ചിലിയിലെ ജനങ്ങള്‍ക്ക്, വിശിഷ്യാ അടുത്തുണ്ടായ ഭൂകമ്പത്തിന്‍റെ കെടുതിയില്‍ വിഷമിക്കുന്ന ജനങ്ങള്‍ക്കും അവിടത്തെ ഭരണകൂടത്തിനും കര്‍ദ്ദിനാള്‍ ബര്‍ത്തോണേ, മാര്‍പാപ്പയുടെ പേരില്‍ പ്രാര്‍ത്ഥനയും ആശംസകളും നേര്‍ന്നു. 7-ാം തിയതി ബുദ്ധനാഴ്ച ചീലിയന്‍ പ്രസിഡന്‍റ് സെബാസ്റ്റൃന്‍ പീഞ്ഞേരായുടെ ആതിഥേയത്വം സ്വീകരിക്കുന്ന കര്‍ദ്ദിനാള്‍ ബര്‍ത്തോണെ, 8-ാം തിയതി പൂന്താരൂപത സന്ദര്‍ശിക്കും. 11-ാം തിയതി സാന്തിയാഗോ കത്തീദ്രല്‍ ദേവാലയത്തില്‍ അവിടത്തെ മെത്രാന്‍ സംഘത്തോടു ചേര്‍ന്നര്‍പ്പിക്കുന്ന ദിവ്യബലിമദ്ധ്യേ രാജ്യത്തെയും സഭയെയും പ്രത്യേകമായി, വേര്‍ജിന്‍ ദേല്‍ കാര്‍മ്മെന്‍, എന്ന സവിശേഷ നാമത്തില്‍ വണങ്ങപ്പെടുന്ന പരിശുദ്ധ കന്യകാനാഥയ്ക്ക് സമര്‍പ്പിക്കും. 14-ാം തിയതി ബുദ്ധനാഴ്ചവരെ നീണ്ടു നില്ക്കുന്ന സന്ദര്‍ശനമദ്ധ്യേ,
100 വര്‍ങ്ങള്‍ക്കുമുന്‍പ് സലേഷ്യന്‍ സഭാംഗങ്ങള്‍ സുവിശേഷവെളിച്ചത്തില്‍ വളര്‍ത്തിയെടുത്ത തെക്കന്‍ ചിലിയിലെ ഡോണ്‍ ബോസ്ക്കോ മിഷന്‍,
പൂന്താ എരീനാ പ്രവിശ്യയും, വത്തിക്കാന്‍ സ്റ്റോറ്റ് സെക്രട്ടറി സന്ദര്‍ശിക്കും.







All the contents on this site are copyrighted ©.