2010-04-07 16:39:31

അപവാദങ്ങള്‍ക്കപ്പുറവും
സഭ സജീവമാണെന്ന്
-കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്


 ഇന്ത്യയില്‍ മുംബൈ അതിരൂപതയില്‍ വിവിധ ഇടവകകളിലായി
288 പ്രായപൂര്‍ത്തിയായവര്‍ ഈസ്റ്റര്‍ രാത്രിയില്‍ ജ്ഞാനസ്നാനം സ്വീകരിച്ചത് പരാമര്‍ശിച്ചുകൊണ്ട്, ഈശോയുടെ തിരുനാമത്തിലുള്ള തന്‍റെ കത്തീദ്രല്‍ ദേവാലയത്തില്‍ പെസഹാജാഗരാഘോഷ തിരുക്കര്‍മ്മമദ്ധ്യേയുള്ള പ്രസംഗത്തിലാണ്, ഇന്നു നാം കേള്‍ക്കുന്ന എല്ലാ അപവാദങ്ങള്‍ക്കപ്പുറവും
സഭ സജീവമാണെന്ന് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് പ്രസ്താവിച്ചത്.
വൈദികരിലുള്ള വ്യക്തിപരമായ തെറ്റുകള്‍ തിരുത്തുവാന്‍ സഭ എപ്പോഴും എക്കാലത്തും സന്നദ്ധയാണെന്നും, വര്‍ഷങ്ങള്‍ക്കുമുമ്പ് കുട്ടികളുടെ ലൈഗീകപീഡവുമായി ബന്ധപ്പെട്ട ഏതാനും വൈദികരെ മാര്‍പാപ്പ സംരക്ഷിച്ചിട്ടുണ്ട് എന്നു പറഞ്ഞുവരുന്ന ആരോപണങ്ങള്‍ മാധ്യമ-സൃഷ്ടമാണെന്നും, സഭയെ അധിക്ഷേപിക്കുവാനും തരംതാഴ്ത്തുവാനുമുള്ള ശത്രുതാപരമായൊരു നീക്കമാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗമായ തന്‍റെ വ്യക്തിപരമായ അനുഭവത്തില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഇപ്പോഴും, മുന്‍പ് വിശ്വാസസംഘത്തിന്‍റെ തലവനായിരുന്ന കാലത്തും (കര്‍ദ്ദിനാള്‍ റാത്സിംഗര്‍ ആയിരിക്കുമ്പോഴും), ധാര്‍മ്മികവും സഭാസംബന്ധവുമായ പ്രശ്നങ്ങള്‍ക്ക് നീതിനിഷ്ഠയോടെ നടപടിയെടുക്കുന്ന ഒരു വ്യക്തിത്ത്വമാണെന്ന് കര്‍ദ്ദിനാള്‍ ഓസ്വള്‍ഡ് ഉദ്ബോധിപ്പിച്ചു. മാര്‍പാപ്പയ്ക്ക് ഇന്ത്യയിലെ വിശ്വാസസമൂഹത്തിന്‍റെയും തന്‍റെ വ്യക്തിപരവുമായ പിന്‍തുണയും വിശ്വസ്തതയും പ്രാര്‍ത്ഥനയും നേര്‍ന്നുകൊണ്ട് കത്തയച്ചിട്ടുണെന്നും അദ്ദേഹം ജനങ്ങളെ അറിയിച്ചു.







All the contents on this site are copyrighted ©.