2010-03-31 08:50:07

 ലൈംഗികചൂഷണത്തില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുവാന്‍ സഭ പ്രതിബദ്ധയാണെന്ന്, ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് നിക്കോളാസ്.


ലൈംഗികചൂഷണത്തില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുവാനും, അവരെ ചൂഷണം ചെയ്യുന്നവരെ നീതിപൂര്‍വ്വകം കൈക്കാര്യം ചെയ്യുവാനും സഭ പ്രതിബദ്ധയാണെന്ന് ഗ്രേറ്റ്ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് നിക്കോളാസ്. TIMES ദിനപത്രത്തിന് നല്‍കിയ ഒരു ലേഖനത്തിലാണ് അദ്ദേഹം അത് പറഞ്ഞിരിക്കുന്നത്. കുട്ടികളെ ചൂഷണം ചെയ്തതും, ആ പ്രശ്നം കൈകാര്യം ചെയ്തതിലുണ്ടായ പാളിച്ചകളും തീര്‍ച്ചയായും ഖേദകരമാണ്. അത് സ്വാഭാവികമായി ജനങ്ങളില്‍ രോഷമുളവാക്കാം. സഭയുടെ പ്രതികരണങ്ങളെയും, നിലപാടിനെയും പറ്റി ജനങ്ങള്‍ വേണ്ടവിധത്തില്‍ ഗ്രഹിക്കാത്തതും വേദനാജനകമാണ്. കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയരാക്കിയവര്‍ക്ക് സഭ ഒരിക്കലും ഒളിപ്പിടം നല്‍കില്ല. പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഇക്കാര്യത്തില്‍ അലസനായ ഒരു നിരീക്ഷകനല്ല. പാപ്പായുടെ വാക്കുകളും, നിലപാടും അത് വളരെ വ്യക്തമാക്കുന്നവയാണ്. സഭയുടെ CRIMEN SOLLICITATIONIS എന്ന രേഖ അത്തരത്തിലുള്ള തെറ്റുകാരെപറ്റി പൊതു അധികാരികള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനെ ഒരുവിധത്തിലും തടയുന്നതല്ല, ആര്‍ച്ചുബിഷപ്പ് ലേഖനത്തില്‍ വ്യക്തമാക്കുന്നു.







All the contents on this site are copyrighted ©.