2010-03-18 09:16:19

ഹായിത്തിക്ക് ഫാവോയുടെ
വികസനപിന്‍തുണ


 17 മാര്‍ച്ച് 2010
ഭൂകത്തില്‍ തകര്‍ന്ന ഹായ്ത്തിയുടെ പുരോഗതിക്കായി ഗാര്‍ഹിക ഭക്ഷിയോല്പാദനവും, ഗ്രാമീണവികസനവും, വനസംവര്‍ദ്ധനവിദ്യയും നടപ്പാക്കുമെന്ന് ഐക്യരാഷ്ടസംഘടനയുടെ കീഴിലുള്ള ഭക്ഷൃ-കൃഷി സംഘടനയുടെ, (ഫാവോയുടെ) ഡയറക്ടര്‍ ജനറല്‍ ജാക്വി ഡ്യൂ പോര്‍ട്ടോ പ്രിന്‍സില്‍ പ്രസ്താവിച്ചു. നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഹായ്ത്തിയിലെത്തിയ അദ്ദേഹം സര്‍ക്കാരുമായി സന്ധിചേര്‍ന്ന് ഭക്ഷൃസുരക്ഷ കൈവരിക്കുന്നതിനു സഹായകമാകുന്ന ഒരു വസന്തകാല വിത്തുപാകല്‍ കാര്‍ഷിപദ്ധതി ഉത്ഘാടനം ചെയ്തു. ഹായ്ത്തിയിലെ ഭൂചലനത്തിന്‍റെ കേന്ദ്രസ്ഥാനത്തോടുചേര്‍ന്നുള്ള പല്‍മീസ്സെ ഗ്രാമത്തിലാണ് പദ്ധതിയുടെ പ്രാരംഭമായി ജാക്വി ഡ്യൂ വിത്തും, വളവും കാര്‍ഷീകോപകരണങ്ങളും കര്‍ഷകര്‍ക്ക് നല്കിയത്. ഗവണ്‍മെന്‍റിനോട് സഹകരിച്ചുകൊണ്ട് ഭക്ഷിയോല്പന്ന മേഖലയില്‍ സ്വയംപര്യാപ്തതയിലേയ്ക്ക് ഹായ്ത്തിയിലെ എല്ലാക്കുടുംമ്പങ്ങളെയും ഉയര്‍ത്തുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഒരേ സമയത്ത് ആരംഭിച്ചിരിക്കുന്ന ഈ കാര്‍ഷിക പദ്ധതി മാര്‍ച്ച് – ജൂണ്‍ മാസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷത്തി എണ്‍പതിനായിരം കുടുംമ്പങ്ങള്‍ക്ക് ഉപയോഗപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു വൃക്ഷം ഒരു ഹായ്ത്തിയന്, എന്ന നിരക്കിലുള്ള ഒരു ഫല-വന-വര്‍ദ്ധന പരിപാടിയും ഫാവോയുടെ ഡയറക്ടര്‍ ജനറള്‍ പോര്‍ട്ടോ-പ്രിന്‍സില്‍ ആരംഭിക്കുകയുണ്ടായി. യുവാക്കളെ കേന്ദ്രീകരിച്ചുള്ള ഈ പരിപാടിവഴി ഒരു കോടി വൃക്ഷങ്ങള്‍ ഹായ്ത്തിയില്‍ വളര്‍ത്തിയെടുക്കാനുള്ള ക്രമീകരണങ്ങള്‍ തയ്യാറായിക്കഴിഞ്ഞുവെന്ന് യുഎന്‍ പ്രതിനിധി അറിയിച്ചു. ഫലങ്ങല്‍ നല്കുന്നതോടൊപ്പം വൃക്ഷങ്ങള്‍ പരിസ്ഥിതി സംരക്ഷിക്കുവാനും സഹായകമാകുമെന്ന ലക്ഷൃവുമായിട്ടാണ് ഈ പദ്ധതിയും മുന്നോട്ടു നീങ്ങുന്നത്.







All the contents on this site are copyrighted ©.