2010-03-18 09:22:41

ന്യൂനപക്ഷാവകാശങ്ങള്‍
നിഷേധിക്കപ്പെടുന്നു


17 മാര്‍ച്ച് 2010
എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും, മതത്തിന്‍റേയോ ഭാഷയുടേയോ അടിസ്ഥാനത്തിലായാലും, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുവാനുള്ള ഇന്ത്യന്‍ ഭരണഘടന നല്‍ക്കുന്ന മൗലീകാവകാശത്തിന്‍റെ ലംഘനമാണ്, കേന്ദ്ര-വിദ്യാഭ്യാസ കമ്മിഷന്‍റെ പുതിയ നീക്കമെന്ന്, ഭാരതത്തിലെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ.) പരാതിപ്പെട്ടു. 30 ശതമാനത്തില്‍ താഴെ ക്രൈസ്തവ വിദ്യാര്‍ത്ഥിളുള്ള സ്ഥാപനങ്ങളെ ന്യൂനപക്ഷാവകാശങ്ങളില്‍നിന്ന് പിന്‍തള്ളുമെന്നുള്ള, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ദേശീയ കമ്മിഷന്‍റെ ചെയര്‍മന്‍ ജസ്റ്റിസ് എം. എസ്. എ. സിദ്ധിക്കിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ദേശീയ മെത്രാന്‍ സമിതി. മെത്രാന്‍ സമിതിയുടെ വിദ്യാഭ്യാസ-സാംസ്കാരിക കാര്യങ്ങള്‍ക്കുള്ള കമ്മിഷന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും ഇതുസംബന്ധമായി ഒരു നിവേദനപത്രിക അയച്ചു കഴിഞ്ഞുവെന്ന് സി.ബി.സി.ഐ. വക്താവ്,
ഫാദര്‍ കുര്യാള ചിറ്റാട്ടുകുളം ഡല്‍ഹിയില്‍ പറഞ്ഞു.







All the contents on this site are copyrighted ©.