2010-03-18 19:52:32

ഇംഗ്ളണ്ട് സന്ദര്‍ശിക്കുന്ന പാപ്പായ്ക്ക്
കാന്‍റെര്‍ബറി ആര്‍ച്ചുബിഷപ്പിന്‍റെ
വരവേല്‍പ്പ്


18 മാര്‍ച്ച് 2010
ബ്രിട്ടണിലെ രാജ്ഞിയുടെ ഔദ്യോഗിക ക്ഷണപ്രകാരമുള്ള മാര്‍പാപ്പയുടെ സന്ദര്‍ശനത്തില്‍ താന്‍ അതീവ സന്തുഷ്ടനാണെന്ന് കാന്‍റെര്‍ബറിയിലെ ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസ് പ്രസ്താവിച്ചു. 2003-മുതല്‍ ഇംഗ്ളണ്ടിലെ ആംഗ്ളിക്കന്‍ സഭയുടെ പരമാധ്യക്ഷനാണ് പണ്ഡിതനും കവിയും വാഗ്മിയുമായ ആര്‍ച്ചുബിഷ്പ്പ് റോവന്‍. മാര്‍പാപ്പയുടെ സന്ദര്‍ശനം ഇംഗ്ളണ്ടും പരിശുദ്ധസിംഹാസനവും തമ്മിലുള്ള ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുക മാത്രമല്ല സ്കോട്ട്ലണ്ടിലും, വെയില്‍സിലും, ഇംഗ്ളണ്ടിലുമുള്ള ഇതര ക്രിസ്ത്യന്‍ സഭകള്‍ തമ്മിലുള്ള പരസ്പര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ സഹായകമാകുമെന്ന് ആര്‍ച്ചുബിഷപ്പ് റോവന്‍ പ്രസ്താവിച്ചു. ഇംഗ്ളണ്ടിലെ ആംഗ്ളിക്കന്‍ സഭയുടെ പേരില്‍ ലാംബെത്ത് അരമനയില്‍ പാപ്പായെ സ്വീകരിക്കാന്‍ താന്‍ സസന്തോഷം കാത്തിരിക്കുകയാണെന്നും ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസ് ഒരു പത്രപ്രസ്താവനയില്‍ പറഞ്ഞു.







All the contents on this site are copyrighted ©.