2010-03-12 15:48:33

ക്രിസ്തുവിന്‍െറ ഏകപൗരോഹിത്യത്തില്‍ പങ്കുചേരുവാനുള്ള ആഹ്വാനം പ്രവചനസിദ്ധിയില്‍ പുഷ്ടിപ്പെടുവാന്‍ ബാദ്ധ്യതപ്പെടുത്തുന്നു, പാപ്പാ.
.


 .

ക്രിസ്തുവിന്‍െറ ഏകപൗരോഹിത്യത്തില്‍ പങ്കുചേരുവാനുള്ള ആഹ്വാനം പ്രവചനസിദ്ധിയില്‍ പുഷ്ടിപ്പെടുവാന്‍ ബാദ്ധ്യതപ്പെടുത്തുകയാണെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറയുന്നു. വൈദികര്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍െറ ആഭിമുഖ്യത്തില്‍ റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന ദ്വിദിന അന്താരാഷ്ട്ര ദൈവവിജ്ഞാനീയ സമ്മേളനത്തില്‍ സംബന്ധിച്ചവരെ, അതിന്‍െറ സമാപനദിനമായിരുന്ന വെള്ളിയാഴ്ച, വത്തിക്കാനിലെ പേപ്പല്‍ഭവനത്തില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. ദൈവത്തെപറ്റി സംസാരിക്കുന്ന, ദൈവത്തെ ലോകത്തില്‍ അവതരിപ്പിക്കുന്ന വൈദികരെ ഇന്ന് വളരെ ആവശ്യമാണ് പാപ്പാ തുടര്‍ന്നു- വൈദികബ്രഹ്മചര്യം ദൈവരാജ്യത്തിന്‍െറ യഥാര്‍ത്ഥ പ്രവചനമാണ്. കര്‍ത്താവിനും, അവിടുത്തെ കാര്യങ്ങള്‍ക്കുമായുള്ള സമ്പൂര്‍ണ്ണ ഹൃദയത്തോടുകൂടിയ സമര്‍പ്പണത്തിന്‍െറ അടയാളമാണ്. ദൈവത്തിനും, സഹജീവികള്‍ക്കമായുള്ള സ്വയംദാനത്തിന്‍െറ പ്രകടനമാണ്. ആ ദാനം ലഭിച്ചവര്‍ക്ക് എന്നും വലിയ ഒരു രഹസ്യമായി തുടരുന്ന പൗരോഹിത്യം വളരെ ഉന്നതമായ ഒരു വിളിയാണ്. അതിനാല്‍, ക്രിസ്തു തന്‍റെ രക്ഷാകരദൗത്യത്തില്‍ പങ്കാളിയാക്കി തന്നോട് അനുരൂപരാക്കുന്ന ആ മഹാദാനം ആഴമായ വിശ്വാസത്തോടെ ജീവിക്കുവാനും, സംരക്ഷിക്കുവാനും നമ്മുടെ പരിമിതികളും ബലഹീനതകളും ബാദ്ധ്യതപ്പെടുത്തുന്നു. പൗരോഹിത്യം അതിന്‍െറ പൂര്‍ണ്ണതയില്‍ ജീവിക്കുവാനല്ലാതെ വേറെ ഒന്നും ഇക്കാലത്തെ സ്ത്രീപുരുഷന്മാര്‍ നമ്മോട് ആവശ്യപ്പെടുന്നില്ല. മാനുഷികമായി ആവശ്യമായ പലതും വിശ്വാസികള്‍ക്ക് മറ്റുള്ളവരില്‍ നിന്ന് ലഭിക്കും എന്നാല്‍ വൈദികരുടെ അധരങ്ങളില്‍ എപ്പോഴും ഉണ്ടായിരിക്കേണ്ട ദൈവവചനവും, അനുരഞ്ജനകൂദാശയില്‍ സമൃദ്ധമായി ചൊരിയപ്പെടുന്ന ദൈവികകാരുണ്യവും, മനുഷ്യന് നല്‍കപ്പെടുന്ന യഥാര്‍ത്ഥ ഭക്ഷണമായ ജീവന്‍െറ അപ്പവും വിശ്വാസികള്‍ക്ക് അവരില്‍നിന്നേ ലഭ്യമാകയുള്ളൂ ഈ.വ്യാഴം, വെള്ളി ദിനങ്ങളില്‍ നടന്ന ആ അന്താരാഷ്ട്ര ദൈവവിജ്ഞാനീയ സമ്മേളനത്തിന്‍െറ ചര്‍ച്ചാപ്രമേയം ക്രിസ്തുവിന്‍െറ വിശ്വസ്തത , പുരോഹിതന്‍റെ വിശ്വസ്തത എന്നതായിരുന്നു.







All the contents on this site are copyrighted ©.