2010-03-12 15:55:52

അല്‍ അസ്സാര്‍ യൂണിവേഴ്സിറ്റിയിലെ പ്രധാനപുരോഹിതന്‍ മുഹമ്മദ് സെയിദ് താന്‍ത്താവിയുടെ മരണത്തില്‍ പാപ്പാ അനുശോചനം അറിയിച്ചു.


ഈജിപ്തില്‍, കെയിറോ നഗരത്തിലെ അല്‍ അസ്സാര്‍ യൂണിവേഴ്സിറ്റിയിലെ പ്രധാനപുരോഹിതന്‍ മുഹമ്മദ് സെയിദ് താന്‍ത്താവിയുടെ മരണത്തില്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഖേദവും, അനുശോചനവും അറിയിച്ചു. പരിശുദ്ധ പിതാവിന്‍െറ പേരില്‍ വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ അയച്ച ഒരു സന്ദേശത്തിലാണ് അത് കാണുന്നത്. അദ്ദേഹത്തിന്‍െറ പെട്ടെന്നുള്ള മരണത്തില്‍ വേദനിക്കുന്ന സമൂഹത്തിനും, കുടുംബത്തിനും ഖേദവും അനുശോചനവും അറിയിക്കുവാന്‍ പാപ്പാ തന്നെ നിയോഗിച്ചിരിക്കുകയാണെന്ന് അറിയിക്കുന്ന കര്‍ദ്ദിനാള്‍, മുസ്ലിങ്ങളും കത്തോലിക്കരും തമ്മിലുള്ള സംവാദത്തില്‍ ആദരണീയനായ അദ്ദേഹം വളരെ വിലപ്പെട്ട ഒരു പങ്കാളിയായിരുന്നുവെന്ന് പാപ്പാ സന്തോഷപൂര്‍വ്വം അനുസ്മരിക്കുന്നുതായി പറയുന്നു. മതാന്തരസംവാദനത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും, അല്‍ അസ്സാര്‍ യൂണിവേഴ്സിറ്റിയുടെ സ്ഥിരം സമിതിയും തമ്മിലുള്ള സംവാദത്തില്‍ ഷെയിക്ക് നല്‍കിയ സംഭാവനകളെ നന്ദിയോടെ സ്മരിക്കുന്ന കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ തന്‍െറ വ്യക്തിപരമായ പേരിലും അനുശോചനം അറിയിച്ചുകൊണ്ടാണ് സന്ദേശം സമാപിപ്പിക്കുക. രണ്ടു ദിവസത്തെ പര്യടനത്തിനായി സൗദി അറേബ്യായിലെത്തിയ മുഹമ്മദ് സെയിദ് താന്‍ത്താവി അവിടെവച്ച് ഹൃദ്രോഗം മൂലം പെട്ടെന്ന് മരണമടയുകയായിരുന്നു.







All the contents on this site are copyrighted ©.