2010-03-11 12:31:14

സാഹോദര്യത്തിന്‍റെ പ്രതീകമായി
പാപ്പായുടെ ലൂതറന്‍ പള്ളി സന്ദര്‍ശനം


 ബനഡിക്ട് 16-ാന്‍ മാര്‍പാപ്പാ റോമിലെ ലൂതറന്‍ പള്ളി മാര്‍ച്ച് 14-ന് ഞായറാഴ്ച സന്ദര്‍ശിക്കും. ലൂതറന്‍ സമൂഹത്തിന്‍റെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് മാര്‍പാപ്പ ഞായറാഴ്ച രാവിലെ വിയാ സിച്ചീലിയായിലുള്ള (via Sicilia) പള്ളി സന്ദര്‍ശിക്കുന്നത്. 1983 ഡിസംമ്പര്‍
11-ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഥമ സന്ദര്‍ശനാനന്തരം ഒരു നീണ്ട ഇടവേളയ്ക്കുശേഷമാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ റോമിലെ ലൂതറന്‍ പള്ളി സന്ദര്‍ശിക്കുന്നത്.

മദ്ധ്യകാലഘട്ടത്തിലെ നവോന്ഥാന പ്രസ്ഥാനത്തില്‍ മാര്‍ട്ടിന്‍ ലൂതര്‍ രണ്ടാമന്‍റെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന സഭയാണിത്. ദണ്ഡവിമോചനം വില്പന നടത്തുന്നു എന്നൊരാരോപണവുമായി കത്തോലിക്കാസഭയ്ക്ക് എതിരായി നിന്ന ലൂതറിനെയും കൂട്ടരെയും ‘പ്രോട്ടസ്റ്റന്‍റ് സഭ’ എന്ന് മറ്റുള്ളവര്‍ വിശേഷിപ്പിക്കാറുണ്ടെങ്കിലും ലൂതറന്‍ സഭ ഉപയോഗിക്കാത്ത ഒരു ശീര്‍ഷകമാണിത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ലൂതന്‍ സഭയുടെ ഒരു പ്രവാസി ന്യൂനപക്ഷമാണ് ഇറ്റലിയിലുള്ളത്.
94 ശതമാനം കത്തോലിക്കരുള്ള ഇറ്റലിയില്‍ അവര്‍ 12 ചെറുസമൂഹങ്ങളായി ചിതറിക്കിടക്കുന്നു. അംഗസംഖ്യയില്‍ ആയിരത്തോളം പേരാണ് ഇപ്പോള്‍ ഇറ്റലിയില്‍ ആകമാനമുള്ളത്. തപസ്സുകാലത്തെ നാലാം ഞായറാഴ്ചയിലുള്ള മാര്‍പാപ്പയുടെ സന്ദര്‍ശനം ക്രൈസ്തവ ഐക്യത്തിന്‍റെയും സഹോദര്യത്തിന്‍റെയും പാതയില്‍ പ്രത്യാശ പകരുന്ന ഒന്നാണ്.







All the contents on this site are copyrighted ©.