2010-03-08 19:28:20

നൈജീരിയായില്‍
വീണ്ടും വര്‍ഗ്ഗീയ കലാപം
500 പേര്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ മുസ്ലിം-ക്രിസ്ത്യാനി സമൂഹങ്ങള്‍ തമ്മിലുണ്ടായ വര്‍ഗ്ഗീയ കലാപത്തില്‍ 500-ല്‍പ്പരംപേര്‍ കൊല്ലപ്പെട്ടു. ആയുധധാരികളായി വന്നവര്‍ നൈജീരിയായിലെ ജോസ് പട്ടണത്തിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളെ ലക്ഷൃമാക്കിയാണ് ആക്രമണം നടത്തിയത്. ഞായറാഴ്ച വെളുപ്പിന് തോക്കുകളില്‍നിന്നു നിറയൊഴിച്ച് ഉറങ്ങിക്കിടന്നിരുന്ന ജനങ്ങളെ ഉണര്‍ത്തിയശേഷം അധികംപേരെയും വെട്ടിക്കൊലപ്പ‍െടുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഓടി രക്ഷപ്പെടാന്‍ സാധിക്കാത്ത സ്ത്രീകളും കുഞ്ഞുങ്ങളും വയോവൃദ്ധരുമായവരാണ് കൊലപ്പെട്ടത്. ഓടുന്നവരെ വലിയ വലകളിലും മൃഗങ്ങളെ പിടികുന്ന കെണികളിലും കുരുക്കിശേഷം കൊലപ്പെടുത്തിയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
കഴിഞ്ഞ ജനുവരിയില്‍ 200 പേരുടെ മരണത്തിനിടയാക്കിയ കലാപത്തിന്‍റെ തുടര്‍ച്ചയാണിതെന്ന് വാര്‍ത്താ ഏജെന്‍സികള്‍ വെളിപ്പെടുത്തുന്നു. നൈജീരിയന്‍‍ പ്രസിഡന്‍റ് ഉമാരു യാദാവിനു ബദലായി ഇപ്പോള്‍ ഭരണം നടത്തുന്ന ഗുഡലക്ക് ജോനാഥന്‍ ഈ കൂട്ടക്കുരുതിയെ അപലപിക്കുകയും, സംഭവസ്ഥലത്തേയ്ക്ക് പട്ടാളത്തെയും രക്ഷാപ്രവര്‍ത്തകരേയും ഉടന്‍ അയച്ചുവെന്നും ഗവണ്‍മെന്‍റിന്‍റെ വക്താവ് നൈജീരിയായില്‍ പറഞ്ഞു. 2001 മുതലാണ് നൈജീരിയായിലെ ജോസ് പ്രദേശത്ത് കലാപങ്ങളാരംഭിച്ചത്. തദ്ദേശവാസികളെന്നും കുടിയേറ്റക്കാരെന്നുമുള്ള വിഭജനത്തില്‍ ഭൂമിക്കും മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടി ആരംഭിച്ച പ്രശ്നങ്ങളാണ് വര്‍ഗ്ഗീയ കലാപമായി അവതരിച്ചിരിക്കുന്നതെന്ന് ക്രിസ്ത്യന്‍ ചാരിറ്റി ഫൗണ്ടേഷന്‍റെ ഒരു പ്രവര്‍ത്തകന്‍ അറിയിച്ചു.

All the contents on this site are copyrighted ©.