2010-03-05 15:55:05

വളരുന്ന ഉഗാണ്ടയ്ക്ക് ഇനിയും ഏറെ വെല്ലുവിളികള്‍, ആര്‍ച്ചുബിഷപ്പ് മത്തിയാസ് സെസേക്കാമാനിയ


 
ഉഗാണ്ടായിലെ സഭ വളര്‍ച്ചയുടെ പാതയില്‍ മുന്നേറുകയാണ്. അതേസമയം അവള്‍ ചില വലിയ വെല്ലുവിളികള്‍ നേരിടുന്നുവെന്ന സത്യം മറയ്ക്കാനാവില്ല. ആദ് ലിമിനാ സന്ദര്‍ശനത്തിന് വത്തിക്കാനില്‍ എത്തിയ അവിടത്തെ മെത്രാന്‍സംഘത്തിന്‍െറ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് മത്തിയാസ് സെസേക്കാമാനിയ ഫീദസ് വാര്‍ത്താഏജന്‍സിക്ക് അനുവദിച്ച ഒരു അഭിമുഖത്തില്‍ പ്രസ്താവിച്ചു. വിശ്വാസികള്‍ ഇനിയും വേണ്ട വിധത്തില്‍ സുവിശേഷം ഗ്രഹിച്ചിട്ടില്ല. അതിന്‍െറ മുഖ്യകാരണം നാട്ടില്‍ ഇന്നും പരമ്പരാഗതമതങ്ങള്‍ ശക്തമായി നിലക്കൊള്ളുന്നതാണ് അദ്ദേഹം തുടര്‍ന്നു- അവയിലെ ബഹുഭാര്യാത്വം തുടങ്ങിയ പലതും സുവിശേഷവുമായി പൊരുത്തപ്പെടുന്നവയല്ല. മറ്റൊരു വെല്ലുവിളി ചില സഭാന്തരവിഭാഗങ്ങളാണ്. അവയ്ക്ക് നല്ല സാമ്പത്തികശേഷി ഉള്ളതുകൊണ്ട് സാധാരണ രീതിയില്‍ കഴിയുന്ന വളരെ യുവജനങ്ങള്‍ അവയിലേയ്ക്ക് ആകര്‍ഷിതരാകുന്നു. ഉഗാണ്ടായിലെ എക്യൂമെനിക്കല്‍ പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി ആര്‍ച്ചുബിഷപ്പ് പറഞ്ഞു, സഭയുടെ ആഭിമുഖ്യത്തിലെ മതാന്തരക്കാര്യങ്ങള്‍ക്കായുള്ള കമ്മീഷന്‍ പൊതുപ്രശ്നങ്ങള്‍ ഇതര സഭകളോടെത്താണ് അഭിമുഖീകരിക്കുന്നത്. തുടര്‍ന്ന് ആര്‍ച്ചുബിഷപ്പ് കര്‍ത്താവിന്‍െറ പ്രതിരോധസൈന്യം എന്ന വിപ്ളവസംഘടനയെ പരാമര്‍ശവിഷയമാക്കിക്കൊണ്ട് പറഞ്ഞു, ഇന്ന് നാട്ടിലെ അന്തരീക്ഷം മെച്ചപ്പെടുകയാണ്. കാരണം ഇപ്പോള്‍ അവര്‍ യുദ്ധം നിര്‍ത്തിവച്ചിരിക്കുന്നതുപോലെ തോന്നിക്കുന്നു. ഇന്ന് ആ വിപ്ളവസംഘം ഉഗാണ്ടായ്ക്ക് വെളിയിലാണ് പ്രവര്‍ത്തിക്കുക. 20 വര്‍ഷത്തെ ആഭ്യന്തരയുദ്ധം ദശലക്ഷങ്ങളെ ഭവനരഹിതരാക്കിയിരിക്കുകയാണ്. അവര്‍ അഭയാര്‍ത്ഥികേന്ദ്രങ്ങളിലാണ് ഇന്നും കഴിയുന്നത്. അവരെ പുനരധിവസിപ്പിക്കുന്നതിനും, കൃഷി ചെയ്യുന്നതിന് ആവശ്യമായ സാഹചര്യം അവര്‍ക്ക് നല്‍കുന്നതിനും അന്താരാഷ്ട്രാസഹായം ആവശ്യമാണ്







All the contents on this site are copyrighted ©.