2010-03-05 15:56:59

ദൈവവചനത്തിന്‍െറ ശക്തി ജീവിതത്തെ രൂപാന്തരപ്പെടുത്തുമെന്ന്, പാപ്പാ


ദൈവവചനത്തിന്‍െറ ശക്തിയും, യേശുവിനെക്കുറിച്ചുള്ള അറിവും, അവിടത്തെ സ്നേഹവും ജീവിതശൈലിയെയും ചിന്താരീതികളെയും പരിവര്‍ത്തിപ്പിച്ച് ജനതയുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുമെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറയുന്നു. കിഴക്കന്‍ ആഫ്രിക്കന്‍രാജ്യമായ ഉഗാണ്ടായില്‍ നിന്ന് ആദ് ലിമിനാ സന്ദര്‍ശനത്തിന് എത്തിയ മെത്രാന്മാരെ വത്തിക്കാനിലെ പേപ്പല്‍ഭവനത്തില്‍ വെള്ളിയാഴ്ച സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ. സുവിശേഷസന്ദേശത്തിന്‍െറ വെളിച്ചത്തില്‍ വിവാഹമെന്ന കൂദാശയെ, അതിന്‍െറ അര്‍ത്ഥത്തിലും അഭേദ്യതയിലും ജീവനായുള്ള അവകാശത്തിലും വിലമതിക്കുവാന്‍ വിശ്വാസികളെ പോല്‍സാഹിപ്പിക്കണം. നവീകൃതമായ സുവിശേഷവല്‍ക്കരണം ആഴമായ കത്തോലിക്കാസംസ്ക്കാരത്തിന് പാതയൊരുക്കും. സുവിശേഷത്തിന്‍െറ ആദ്യകര്‍ത്താക്കളെന്ന നിലയില്‍ ക്രിസ്തുവുമായുള്ള നമ്മുടെ കൂട്ടായ്മയില്‍നിന്ന് ഉരുത്തിരിയുന്ന പ്രയോഗികഐക്യദാര്‍ഢ്യത്തിന് സാക്ഷൃമേകുവാന്‍ മെത്രാന്മാര്‍ വിളിക്കപ്പെടുന്നു. കുടുതല്‍ വിഭവങ്ങള്‍ ഉള്ള രൂപതകള്‍ ആവശ്യത്തിലിരിക്കുന്നവയെ, ക്രൈസ്തവ ഉപവിയുടെ ചൈതന്യത്തില്‍ ആത്മീയമായും, ഭൗതികമായും സഹായിക്കണം. അതെസമയം സ്വയംപര്യാപ്തയ്ക്കായി ശ്രമിക്കുവാന്‍ എല്ലാസമൂഹങ്ങള്‍ക്കും ധാര്‍മ്മിക ഉത്തരവാദിത്തമുണ്ട്, പാപ്പാ അനുസ്മരിപ്പിച്ചു.







All the contents on this site are copyrighted ©.