2010-03-03 19:48:14

മൊസൂളിലെ ക്രൈസ്തവരോടു
കാണിക്കുന്ന അധിക്രമം
ഒരു രാഷ്ടീയനീതിക്കും
നിരക്കാത്തതെന്ന്
-പാത്രിയാര്‍ക്കിസ് സാക്കാ പ്രഥമന്‍


ഇസ്ലാംമതത്തിന്‍റെ പേരില്‍ കൊള്ളയും കൊലയും നടത്തുന്നവര്‍ക്ക് ഇസ്ലാമികത അറിഞ്ഞുകൂടെന്ന് അന്ത്യോക്യായിലെ ഓര്‍ത്തടോക്സ് പാത്രിയാര്‍ക്കിസ് ഇഗ്നേഷ്യസ് സാക്കാ പ്രഥമന്‍ പ്രസ്താവിച്ചു.
ഫെബ്രുവരി മാസത്തില്‍ ഇറാക്കിലെ മൊസൂളില്‍ നടന്ന ക്രൈസ്തവര്‍ക്കു നേരെയുണ്ടായ പീഡനങ്ങളിലും കൊലപാതകങ്ങളിലും തട്ടിക്കൊണ്ടുപോകലിലും ഏറെ മനംനൊന്ത് എഴുതിയ ഒരു തുറന്ന കത്തിലാണ് പാത്രിയാര്‍ക്കിസ് ഇങ്ങനെ പ്രസ്താവിച്ചത്. എല്ലാ മതസിദ്ധാന്തങ്ങള്‍ക്കും സമൂഹ്യനീതിക്കും രാഷ്ട്രനിയമങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കുറ്റവാളികളെ ഇറാക്കിലെ ഗവണ്‍മെന്‍റ് പിടികൂടി ശിക്ഷിക്കാത്തതില്‍ താന്‍ ഏറെ ഖേദിക്കുന്നുവെന്നും പാത്രിയാര്‍ക്കിസ് പറയുന്നു.
നീതിക്കായി ഒറ്റയായും കൂട്ടമായും പീഡിതര്‍ക്കുവേണ്ടി കേഴുമ്പോള്‍ മൗനംപാലിക്കുന്ന ഭരണകര്‍ത്താക്കളുടെ ഉദ്ദേശ്യശുദ്ധിയില്‍ തനിക്ക് ആശങ്കയുണ്ടെന്നും പാത്രിയാര്‍ക്കിസ് സാക്കാ കത്തില്‍പ്പറയുന്നു.







All the contents on this site are copyrighted ©.