കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഭാരത കത്തോലിക്കാ മെത്രാന്‍സംഘത്തിന്‍െറ പ്രസിഡന്‍റ്
മുംബൈ അതിരൂപതാസാരഥി കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍സംഘത്തിന്‍െറ-
സിബിസിഐയുടെ- പുതിയ പ്രസിഡന്‍റ്. രണ്ടു വര്‍ഷമായി സിബിസിഐയുടെ വൈസ്പ്രസിഡന്‍റായിരുന്ന
അദ്ദേഹം, സ്ഥാനമൊഴിയുന്ന സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ വര്‍ക്കി
വിതയത്തിലിന്‍െറ പിന്‍ഗാമിയായിട്ടാണ് സ്ഥാനമേല്‍ക്കുക. ഒന്നാം വൈസ്പ്രസിഡന്‍റായി സീറോമലങ്കരസഭയുടെ
മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ബസേലിയോസ് ക്ലീമ്മിസ് തോട്ടുങ്കലും, രണ്ടാം വൈസ്പ്രസിഡന്‍റായി
കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടിലും തെരഞ്ഞെടുക്കപ്പെട്ടു. ആസാമിലെ ഗോഹാത്തിയില്‍
നടക്കുന്ന സിബിസിഐയുടെ ഇരുപത്തിഒന്‍പതാം പൊതുസമ്മേളനത്തിലാണ് ആ തെരഞ്ഞെടുപ്പുകള്‍ നടന്നത്.
ലോകത്തിലെ നാലാമത്തെ വലിയ മെത്രാന്‍സംഘമാണ് ഭാരതത്തിലേത്.