2010-03-02 15:43:10

ആര്‍ച്ചുബിഷപ്പ് പൗളിനോസ് കോസ്തായ്ക്ക് ബംഗ്ലാദേശിലെ പരമോന്നത മനുഷ്യവകാശപാരിതോഷികം.


Ar

ബംഗ്ലാദേശ്, നാടിന്‍െറ പരമോന്നത മനുഷ്യവകാശപാരിതോഷികം നല്‍കി ധാക്ക അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് പൗളിനോസ് കോസ്തായെ ആദരിച്ചു. ബംഗ്ലാദേശിലെ വിവിധ വര്‍ഗ്ഗങ്ങളുടെയിടയിലെ ഏകതാനതയും, ധാരണയും പരിപോഷിപ്പിക്കുന്നതിന് സമാധാനത്തിന്‍െറയും ഐക്യദാര്‍ഢ്യത്തിന്‍റെയും ഉപാധികളിലൂടെ നല്‍കിയ അതുല്യസേവനമാണ് ആര്‍ച്ചുബിഷപ്പിനെ ആ അവാര്‍ഡിന് അര്‍ഹനാക്കിയത്. മനുഷ്യവകാശസംരക്ഷണത്തിന് ഏകിയ നിസ്തുലസേവനങ്ങള്‍ക്കായി ആ നാട്ടിലെ മനുഷ്യവകാശ നിയമസഹായ സംഘടന -THE HUMAN RIGHTS LEGAL AID SOCIETY-എട്ടു പേര്‍ക്കാണ് അവാര്‍ഡ് നല്‍കിയത്. അതില്‍ വര്‍ഗ്ഗീയ ഏകതാനതയ്ക്കായുള്ള അവാര്‍ഡാണ് ആര്‍ച്ചുബിഷപ്പിന് ലഭിച്ചത്. നാട്ടില്‍ സദ്ഭരണം ഉറപ്പാക്കപ്പെടുന്നതിന് മനുഷ്യവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. സാമൂഹികഏകതാനത മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിന് പാതയൊരുക്കുന്നു. ആര്‍ച്ചുബിഷപ്പ് പൗളിനോസ് കോസ്തായുടെ ആ തലത്തിലെ സംഭാവന എന്നും അനുകരണാര്‍ഹമാണ്. ഭാവിതലമുറയ്ക്ക് അത് സജീവമാതൃകയായിരിക്കുകയും ചെയ്യും. അവാര്‍ഡ്ദാനച്ചടങ്ങ് നിര്‍വഹിക്കവെ, അന്നാടിന്‍െറ സുപ്രീം കോടതിയിലെ മുഖ്യജഡ്ജി ഫസൂള്‍ കരീം പ്രസ്താവിച്ചു. സാമൂഹികഏകതാനതയ്ക്കായി ഉപരി പ്രതിബദ്ധമാകുവാന്‍ അവാര്‍ഡ് തന്നെ പ്രചോദിപ്പിക്കുകയാണെന്ന് തദവസരത്തിലെ മറുപടിപ്രസംഗത്തില്‍ പറഞ്ഞ കര്‍ദ്ദിനാള്‍, സ്വന്തം മതത്തോട് വിശ്വസ്തത പുലര്‍ത്തുകയും മറ്റുള്ളവരുടെ മതങ്ങളെ ആദരിക്കുകയും ചെയ്യുകയാണെങ്കില്‍ സമാധാനത്തിന്‍െറ ഒരു ലോകം നമുക്ക് കെട്ടിപടുക്കാനാവുമെന്ന് പ്രസ്താവിച്ചു. തന്‍റേതായി ചൂണ്ടികാണിക്കപ്പെടുന്ന സേവനവും, നേട്ടവും വാസ്തവത്തില്‍ സഭയുടെ സേവനവും, നേട്ടവുമാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.







All the contents on this site are copyrighted ©.