2010-02-25 20:16:12

വടക്കേ ഇന്ത്യയില്‍
പാഠ്യപുസ്തക വിവാദം


 കേരളത്തിലേതുപോലെ പാഠ്യപുസ്തക വിവാദം വടക്കേ ഇന്ത്യയിലെ മേഖാലയ സംസ്ഥാനത്തും അരങ്ങേറുന്നു. ചരിത്രപുരുഷനായ ക്രിസ്തുവിന്‍റെ ചിത്രം ഒരു വിഗ്രഹത്തിന് ഉദാഹരണമായി അച്ചടിച്ചിരിക്കുന്ന സിബിഎസ്സ്ഇയുടെ (CBSE) താഴ്ന്ന ക്ലാസ്സിലെ ഇംഗ്ലിഷ് പാഠ്യപുസ്തകമാണ് വിവാദമായിരിക്കുന്നത്. മേഘാലയ സംസ്ഥാനത്ത് വിതരണം തുടങ്ങിയ പുസ്തകത്തില്‍ ആംഗലഭാഷയിലെ ഐ, (I) എന്ന അക്ഷരമുപയോഗിച്ചൊരു വാക്കു പഠിപ്പിക്കുവാനാണ്,
യേശുവിന്‍റെ തിരുഹൃദത്തിന്‍റെ ചിത്രം കൊടുത്തിട്ട് താഴെ (IDOL) വിഗ്രഹം എന്നെഴുതിയിരിക്കുന്നത്.
ഏറെ അധിക്ഷേപാര്‍ഹവും ഖേദകരവുമായ ഈ സംഭവത്തിന് ദൃക്സാക്ഷിയായ ഷില്ലോങ്ങ് ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് ജാല ഒരു പത്രസമ്മേളനത്തില്‍ തന്‍റെ പ്രതിഷേധം രേഖപ്പെടുത്തി.
മേഘാലയയിലെ സെന്‍റ് ജോസഫ് ഗേള്‍സ് ഹൈയര്‍ സെക്കന്‍ററി സ്ക്കൂള്‍ (St. Joseph Girl’s Higher Secondary School) അധികൃതര്‍ നല്കിയ പരാതി മാനിച്ച് പൊലീസ് ഏതാനും പുസ്തകങ്ങള്‍ കണ്ടുകെട്ടിയിട്ടുണ്ട്. സിഗറെറ്റും മദ്യക്കുപ്പിയുമായി നില്ക്കുന്ന ക്രിസ്തുവിന്‍റെ പോസ്റ്റര്‍ വിവാദവും കലഹവും പഞ്ചാബില്‍ ശാന്തമായി വരുന്നതിനു പിറകേയാണ് ഈ പാഠപ്പുസ്തക വിവാദം മേഘാലയില്‍ പൊങ്ങി വന്നിരിക്കുന്നത്.







All the contents on this site are copyrighted ©.