2010-02-24 17:47:03

മദയിരാ ദ്വീപിലേയ്ക്കൊരു
സാന്ത്വനസന്ദേശം


24 ഫെബ്രുവരി 2010
പോര്‍ച്ചുഗലിന്‍റെ തീരത്തുള്ള മദയിരാ ദ്വീപില്‍ ഫെബ്രുവരി 20-ം തിയതി ശനിയാഴ്ച രാവിലെയുണ്ടായ ഭീകരവെള്ളപ്പൊക്കത്തില്‍ മരണമടഞ്ഞവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കുമായി ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പാ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിവഴി സമാശ്വാസത്തിന്‍റെ സന്ദേശമയച്ചു.
60-ല്‍പ്പരം പേരുടെ മരണത്തിനിടയാക്കുകയും, അനേകരെ മുറിപ്പെടുത്തുകയും, ഭവനരഹിതരാക്കുകയും ചെയ്ത ദു:ഖസംഭവത്തില്‍ സഹാനുഭൂതി രേഖപ്പെടുത്തിക്കൊണ്ടുള്ളതാണ് സന്ദേശം. മാര്‍പാപ്പയ്ക്കുവേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേ അവിടത്തെ മെത്രാന്‍, അന്തോണിയോ ജോസ് കവാക്കോവഴി അയച്ച സന്ദേശത്തില്‍, മദയിരായിലെ ജനങ്ങള്‍ക്ക് പാപ്പാ സഹായം വാഗ്ദാനംചെയ്യുകയും, ദൈവത്തിന്‍റെ കരുണയാര്‍ന്ന സംരക്ഷണ
മുണ്ടാകുവാന്‍ പ്രാര്‍ത്ഥനകള്‍ നേരുകയുംചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്ന എല്ലാവരെയും സന്ദേശത്തില്‍ കര്‍ദ്ദിനാള്‍ ബര്‍ത്തോണേ സ്നേഹപൂര്‍വ്വം അനുസ്മരിക്കുകയും എല്ലാവര്‍ക്കുമായി മാര്‍പാപ്പയുടെ അപ്പസ്തേലിക ആശിര്‍വ്വാദം സന്ദേശത്തിലൂടെ നല്കുകയുംചെയ്തു.







All the contents on this site are copyrighted ©.