2010-02-23 17:21:30

ഭാരതത്തിലെ കത്തോലിക്കാമെത്രാന്‍സംഘത്തിന്‍െറ ഇരുപത്തിഒന്‍പതാം പൊതുസമ്മേളനം ബുധനാഴ്ച ഗോഹട്ടിയില്‍ ആരംഭിക്കും.


ഭാരതത്തിലെ കത്തോലിക്കാമെത്രാന്‍സംഘത്തിന്‍െറ - സിബിസിഐയുടെ -ഇരുപത്തിഒന്‍പതാം പൊതുസമ്മേളനം ബുധനാഴ്ച ആസാം സംസ്ഥാനത്തെ ഗോഹട്ടിയില്‍ ആരംഭിക്കും.. ഉപരി ശക്തി പ്രാപിക്കുന്ന ഭാരതപശ്ചാത്തലത്തില്‍ യുവജനം എന്നതാണ്, മാര്‍ച്ച് മൂന്നാം തീയതി വരെ നീളുന്ന ആ സമ്മേളനത്തിന്‍െറ മുഖ്യചര്‍ച്ചാവിഷയം. ബ്രഹ്മപുത്രനദിയുടെ തീരത്തെ കാര്‍ഗൂലിയിലെ ഡോണ്‍ ബോസ്കോ സ്ഥാപനമാണ് സിബിസിഐ ജനറല്‍ അസംബ്ളിയുടെ വേദി. ഭാരതത്തിലെ വിവിധരൂപതകളില്‍ നിന്നായി 162 മെത്രാന്മാര്‍ അതില്‍ പങ്കെടുക്കുമെന്ന് ഗോഹട്ടി അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് തോമസ് മേനാംപറമ്പില്‍ പ്രസ്താവിച്ചു. ഇരുപത്തിയെട്ടാം തീയതി വൈകുന്നേരം ഭാരതത്തിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 70 സാംസ്ക്കാരികസംഘടനകള്‍ മെത്രാന്മാര്‍ക്കായി ഒരു സാംസ്ക്കാരികസന്ധ്യ അവതരിപ്പിക്കും. ആസാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയി പ്രധാനതിഥിയായി അതില്‍ സംബന്ധിക്കും. രണ്ടു വര്‍ത്തിലൊരിക്കലാണ് സിബിസിഐയുടെ പൊതു അസംബ്ളി നടക്കുക.







All the contents on this site are copyrighted ©.