2010-02-23 17:16:11

പണത്തിന്‍െറ അടിമത്തത്തില്‍നിന്ന് ജനങ്ങളെ വിമോചിപ്പിക്കൂ , പോപ്പ് ബെനഡിക്ട് പതിനാറാമന്‍.


 
പണത്തിന്‍െറ അടിമത്തത്തില്‍നിന്ന് ജനങ്ങളെ വിമോചിപ്പിച്ച് ദൈവത്തിങ്കലേയ്ക്ക് അവരെ ആനയിക്കുവാന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ബ്രസീലിലെ മെത്രാന്മാരെ പ്രോല്‍സാഹിപ്പിക്കുന്നു. ആ നാട്ടിലെ സഭ വലിയ നോന്‍പുകാലത്ത് ആചരിക്കുന്ന ഭ്രാതൃത്വപ്രചാരണത്തിന് നല്‍കിയ സന്ദേശത്തിലാണ് അത് കാണുന്നത്. വിഭൂത്തിരുനാള്‍ ദിനത്തില്‍ ആരംഭിച്ച ആ പ്രചാരണത്തിന്‍െറ ഈ വര്‍ഷത്തെ ആദര്‍ശപ്രമേയം മിതവ്യയവും ജീവിതവും എന്നതാണ്. ദൈവത്തെയും, സമ്പത്തിനെയും ഒരുമിച്ചു സേവിക്കാനാവില്ല എന്നതാണ് അതിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന മുദ്രാവാക്യം. ഭ്രാതൃത്വപ്രചാരണത്തിന് സര്‍വ്വമംഗളങ്ങളും ആശംസിച്ചുകൊണ്ട് ബ്രസീലിലെ കത്തോലിക്കാമെത്രാന്‍സംഘത്തിന്‍െറ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് ജെറാള്‍ദോ ലിറിയോ റോച്ചയ്ക്ക് അയച്ച സന്ദേശത്തില്‍ പരിശുദ്ധ പിതാവ് ഇപ്രകാരം തുടരുന്നു- പണത്തിന്‍െറയും, അനീതിയുടെയും ബന്ധനത്തിലേയ്ക്ക് നയിക്കുന്ന പാതയുടെ തുടക്കം മനുഷ്യഹൃദയത്തിലാണ്. അതിനെ മനുഷ്യഹൃദയത്തില്‍നിന്ന് തുടച്ചുനീക്കി മനുഷ്യനെ സംതൃപ്തനാക്കാന്‍ സാധിക്കുന്ന ഏകനന്മയായ മനുഷ്യശരീരമെടുത്ത ദൈവസുതനായ ക്രിസ്തുവിന്‍െറ സ്നേഹത്തിന് സാക്ഷൃംവഹിക്കുക. ബ്രസീലിലെ അഞ്ചു വിവിധ ക്രൈസ്തവസഭകളുടെ എക്യൂമെനിക്കല്‍ സഹകരണത്തോടെയാണ് അവിടത്തെ കത്തോലിക്കാസഭ ആ ഭ്രാതൃത്വപ്രചാരണം ആചരിക്കന്നത്..







All the contents on this site are copyrighted ©.