2010-02-22 19:29:46

മരാമണ്‍ കണ്‍വെന്‍ഷന്‍
ഏഷ്യയിലെ ഏറ്റവും വലിയ
ക്രിസ്ത്യന്‍ സംഗമം


 21 ഫെബ്രുവരി 2010
ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ സംഗമമെന്ന് വിശേഷിപ്പിക്കപ്പെട്ട,
ഈ വര്‍ഷത്തെ മരാമണ്‍ കണ്‍വെന്‍ഷനില്‍ 2 ദശലക്ഷംപേര്‍ പങ്കെടുത്തു. പത്തനംതിട്ട ജില്ലയിലെ പമ്പാതീരത്തുള്ള മരാമണ്‍ എന്ന സ്ഥലത്താണ്, കേരളത്തിലെ മാര്‍ത്തോമാ സഭ 115 വര്‍ഷമായി മുടങ്ങാതെ നടത്തിപ്പോരുന്ന ആഗോള ശ്രദ്ധയാകര്‍ഷിക്കപ്പെട്ടിട്ടുള്ള വിശ്വാസസംഗമം നടക്കുന്നത്. മാ‍‍ര്‍ തോമാ ഇവാഞ്ചെലിസ്റ്റിക്ക് അസ്സോസിയേഷനാണ് (Mar Thoma Evangelistic Association) മരാമണ്‍ കണ്‍വെന്‍ഷന്‍ ക്രമമായി സംഘടിപ്പിച്ചു പോരുന്നത്.

ദൈവം ദാനമായി നല്കിയ പ്രപഞ്ചസൃഷ്ടിയേയും പരിസ്ഥിതിയേയും നാം എന്നും വാത്സല്യത്തോടെ പരിപാലിക്കേണ്ടതാണെന്ന് നവീകൃത ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ മെത്രാപ്പോലീത്താ, ജോസഫ് മാര്‍ തോമാ തന്‍റെ സമാപനസന്ദേശത്തില്‍ പമ്പാതീരത്തു സമ്മേളിച്ച വിശ്വാസ സമൂഹത്തോടാഹ്വാനം ചെയ്തു. ക്രിസ്തു നാഥന്‍ പഠിപ്പിച്ച ആര്‍ദ്രമായ സ്നേഹത്തിന്‍റേയും കാരുണ്യത്തിന്‍റേയും അനുരജ്ഞനത്തിന്‍റേയും സാക്ഷികളായി ജീവിക്കണമെന്നും അദ്ദേഹം ജനങ്ങളെ അനുസ്മരിപ്പിച്ചു. പരിസ്ഥിതിസംരക്ഷണം ക്രിസ്തീയ ആത്മീയതയുടെ ഭാഗമാണെന്നും, എന്നും സംരക്ഷിക്കപ്പെടേണ്ട പരിസ്ഥിതി മനുഷ്യവംശത്തിന്‍റെ നിലനില്പുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചു. ഫെബ്രുവരി 14-ം തിയതി ആരംഭിച്ച് 21-ന് സമാപിച്ച കണ്‍വെന്‍ഷന്‍, പരിസ്ഥിതി സംരക്ഷണ പരിപാടിയുടെ പ്രായോഗിക വശകമായി ഒരു ലക്ഷം വൃക്ഷത്തൈകള്‍ ഭവനങ്ങളിലും പള്ളിപ്പരിസരങ്ങളിലും വഴിയോരങ്ങളിലുമായി ഈ വര്‍ഷത്തില്‍ നട്ടുവളര്‍ത്തുന്നതിനുള്ള ഒരു സംഘടിത പദ്ധതിയും കണ്‍വെണ്‍ഷന്‍റെ സമാപനദിനത്തില്‍ ആരംഭിച്ചു.







All the contents on this site are copyrighted ©.