2010-02-18 20:40:00

മിതവ്യയത്തിന്‍റെ
ക്രമീകൃത ശൈലിയിലേയ്ക്കുള്ള
ഒരു ക്ഷണമാണ് നോന്‍പ്


അനുദിന ജീവിതത്തിന്‍റെ മൗഢ്യമായ ധാരാളിത്തത്തില്‍നിന്നും ദുര്‍വ്യയങ്ങളില്‍നിന്നും അകന്ന്, അത്മീയതയില്‍ വളുരുവാനുള്ള അവസരമാണ് ഈ തപസ്സുകാലമെന്ന്, പൗരസ്ത്യസഭകളുടെ ഈസ്താംബൂളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയോ പ്രഥമന്‍ തന്‍റെ നോന്‍പുകാല സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു.
ഫെബ്രവരി 15-ന് ‘പുതിയ തിങ്കള്‍’ ദിനാചരണത്തോടെ പൗരസ്ത്യസഭകളില്‍ ആരംഭിച്ച വിലിയ നോന്‍പുകാല സന്ദേശത്തിലാണ് പാത്രിയാര്‍ക്കീസ് ഇപ്രാകരം അഹ്വാനംചെയ്തത്. ആധുനിക മാധ്യമങ്ങള്‍ കെട്ടിച്ചമച്ചെടുക്കുന്ന പ്രകടനപരതയുള്ള ഒരു ജീവിത ശൈലിയില്‍നിന്നുണ്ടാകുന്ന ഉപഭോഗസംസ്കാരം, മനുഷ്യനില്‍ ആര്‍ത്തിയും ധാരാളിത്തവും ദുര്‍വ്യയവും ഇന്ന് അമിതമായി വളര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം സന്ദേശത്തില്‍ പ്രസ്താവിച്ചു. സുഖഭോഗങ്ങളുടേയും ധൂര്‍ത്തിന്‍റേയും ജീവിതശൈലിയില്‍ നിന്നകന്ന് മിതവ്യയത്തിന്‍റേയും ലാളിത്യത്തിന്‍റേയും ഒരു ക്രമീകൃത ആത്മീയശൈലി - ഉപവാസം, വിരക്തി, പ്രാര്‍ത്ഥന എന്നിവയിലൂടെ ഈ തപസ്സുകാലത്ത് ആര്‍ജ്ജിച്ചെടുക്കണമെന്ന് പാത്രിയാര്‍ക്കീസ് വിശ്വാസികളെ അനുസ്മരിപ്പിച്ചു.
ഇങ്ങനെയുള്ള ഒരു മനോഭാവത്തിലൂടെ മാത്രമേ, സ്വയം മറന്ന് അല്ലെങ്കിന്‍ തന്‍റെതന്നെ ആവശ്യങ്ങള്‍ ഉഴിഞ്ഞുവച്ച് അയല്‍ക്കാരന്‍റെ ഇല്ലായ്മയിലേയ്ക്ക്
ഒരു സഹായഹസ്തവുമായി എത്തിച്ചേരാനാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.







All the contents on this site are copyrighted ©.