2010-02-16 16:38:36

 ഹിന്ദി ഭാഷയിലെ പ്രഥമ കത്തോലിക്കാ ബൈബിള്‍ വെബ് സൈറ്റ്


ഹിന്ദി ഭാഷയിലെ പ്രഥമ കത്തോലിക്കാ ബൈബിള്‍ വെബ് സൈറ്റ് മദ്ധ്യപ്രദേശ് സംസ്ഥാനത്തെ ഭോപാല്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ലെയോ കോര്‍നേലിയോ ഞായറാഴ്ച പ്രോദ്ഘാടനം ചെയ്തു. സ്നേഹത്തിന്‍െറ കഥകളാല്‍ നിറഞ്ഞതാണ് ബൈബിള്‍. ജാതിമരഭേദമെന്യെ അത് എല്ലാവരുടെയും ഇടയില്‍ പ്രചരിപ്പിക്കണം. ക്രിസ്തുവിന്‍െറ സ്നേഹപ്രഘോഷണം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. അത് എല്ലാ പരിധികളെയും ഉല്ലംഘിക്കുന്നതാണ്, ആര്‍ച്ചുബിഷപ്പ് പ്രസ്താവിച്ചു. www.biblemitr.com എന്നതാണ് ആ വെബ് സൈറ്റ്. ബൈബിള്‍ മുഴുവനും 47 ആഴ്ചയ്ക്കുള്ളില്‍ വായിക്കുവാനും, ബൈബിള്‍ വാക്യങ്ങള്‍ SMS ആയി അയയ്ക്കുവാനും സാധിക്കത്തക്ക വിധത്തിലാണ് അതിന്‍െറ സംവിധാനം. ഇന്നത്തെ നമുടെ ജീവിതം പ്രത്യേകിച്ച് നഗരങ്ങളിലെ ജീവിതം വളരെ സമ്മര്‍ദ്ദങ്ങളാല്‍ അലട്ടപ്പെടുകയാണ്. ബൈബിള്‍ ഉദ്ധരണിയോടെയുള്ള SMS ന്‍െറ ശരിയായ ഉപയോഗം ജീവിതത്തിന്‍െറ നീറുന്ന പ്രശ്നങ്ങളെ ഭാവാത്മകമായി അഭിമുഖീകരിക്കുവാന്‍ സഹായിക്കും, ആര്‍ച്ചുബിഷപ്പ് കൂട്ടിചേര്‍ത്തു.
 







All the contents on this site are copyrighted ©.