2010-02-10 16:23:18

പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഏപ്രില്‍ മാസത്തില്‍ മാള്‍ട്ടായില്‍ ഇടയസന്ദര്‍ശനം നടത്തും.


മാള്‍ട്ടായില്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഏപ്രില്‍ 17, 18 തീയതികളില്‍ മാള്‍ട്ടായില്‍ അപ്പസ്തോലികസന്ദര്‍ശനം നടത്തും. വിശുദ്ധ പൗലോസിന് അവിടെ വച്ചുണ്ടായ കപ്പലപകടത്തിന്‍െറ 1950-ം വാര്‍ഷികത്തോടനുബന്ധിച്ചാണ് ആ ഇടയസന്ദര്‍ശനം. ഏപ്രില്‍ പതിനേഴാം തീയതി ശനിയാഴ്ച പാപ്പാ പ്രാദേശികസമയം ഉച്ചകഴിഞ്ഞ് 3.25 ന് റോമിലെ ലെയോനാര്‍ഡോ ദ വീന്‍ചി അന്താരാഷ്ട്രാവിമാനത്താവളത്തില്‍നിന്ന് മാള്‍ട്ടായിലേയ്ക്ക് പുറപ്പെടും. പ്രദേശികസമയം ഉച്ചകഴിഞ്ഞ് 5 മണിക്ക് അവിടത്തെ ലൂക്വാ അന്താരാഷ്ട്രാവിമാനത്താവളത്തിലെത്തുന്ന പരിശുദ്ധ പിതാവ് സ്വീകരണ ചടങ്ങുകള്‍ക്ക് ശേഷം അന്നാടിന്‍െറ പ്രസിഡന്‍റിനെ സന്ദര്‍ശിക്കും. തദനന്തരം റാബറ്റിലെ വിശുദ്ധ പൗലോസിന്‍െറ നാമത്തിലുള്ള ഗ്രോട്ടോ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കും. ഫ്ലോറിയാനാ ചത്വരത്തിലെ ദിവ്യബലിയോടെയാണ് പാപ്പാ മാള്‍ട്ടായിലെ പിറ്റെ ദിവസത്തെ പരിപാടികള്‍ ആരംഭിക്കുക. ഉച്ചകഴിഞ്ഞ് പാപ്പാ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തും. അതിനുശേഷം ആ നാടിനോട് വിട പറഞ്ഞ് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ റോമിലേയ്ക്ക് മടങ്ങും. പരിശുദ്ധ സിംഹാസനം ബുധനാഴ്ച പുറപ്പെടുവിച്ച ഒരു വിജ്ഞാപനമാണ് ഈ വിവരങ്ങള്‍ നല്‍കുന്നത്. പാപ്പായുടെ ഇറ്റലിക്ക് വെളിയിലുള്ള പതിന്നാലാം ഇടയസന്ദര്‍ശനമായിരിക്കും മാള്‍ട്ടായിലേത്







All the contents on this site are copyrighted ©.