2010-02-09 16:24:03

ക്രിസ്തുവിന്‍െറ ഹിതത്തിന് എതിരാണ് ഭിന്നതയെന്ന് ക്രൈസ്തവസഭകള്‍ മനസ്സിലാക്കുന്നുവെന്ന്, കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പര്‍


രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പ്രസ്താവിക്കുന്നതുപോലെ ക്രൈസ്തവ സഭകളുടെയിടയിലെ ഭിന്നത നമ്മുടെ കര്‍ത്താവിന്‍െറ ഹിതത്തിന് വിരുദ്ധമാണെന്നും, സുവിശേഷപ്രഘോഷണമെന്ന വിശുദ്ധ ലക്ഷൃത്തിന്ന് ദോഷകരമാണെന്നും ഇന്ന് എല്ലാ സഭകള്‍ക്കും അവബോധമുണ്ടെന്ന് ക്രൈസ്തവൈക്യക്കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പര്‍. ഫലങ്ങളുടെ വിലവെടുപ്പും സഭൈക്യപ്രസ്ഥാനത്തിന്‍െറ ഭാവിയും എന്ന ശീര്‍ഷകത്തിലെ തന്‍െറ ഗ്രന്ഥത്തെ അധികരിച്ച ചര്‍ച്ചാസമ്മേളനം പ്രോല്‍ഘാടനം ചെയ്തുകൊണ്ടു നടത്തിയ പ്രഭാ ഷണത്തിലാണ് കര്‍ദ്ദിനാള്‍ അത് പറഞ്ഞത്. കഴിഞ്ഞ നൂറ്റാണ്ടുകളിലെ സംവാദത്തിനായുള്ള പരിശ്രമങ്ങളിലൂടെ ക്രൈസ്തവ വിഭാഗങ്ങളുടെയിടയില്‍ പരസ്പരധാരണയും, ആദരവും, സൗഹൃദവും വളരെ ആഴപ്പെട്ടിട്ടുണ്ടെന്ന് പ്രസ്താവിച്ച അദ്ദേഹം, സംവാദങ്ങളുടെ ഫലമായി രൂപംകൊണ്ട രേഖകളില്‍ സമാഹരിക്കപ്പെട്ട ഫലങ്ങളെക്കാള്‍ അത് പ്രസക്തി യര്‍ഹിക്കുന്നതാണംന്ന് ചൂണ്ടിക്കാട്ടി. ക്രിസ്തുവില്‍ നാം സഹോദരീസഹോദരന്മാരാണെന്ന് വീണ്ടും കണ്ടെത്തി. എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്‍െറ ലക്ഷൃമെന്താണെന്നും, എപ്രകാരം നീങ്ങണമെന്നും, എങ്ങോട്ടാണ് നീങ്ങേണ്ടതെന്നും ഉള്ള അറിവ് സഭൈക്യപ്രയാണത്തിന്‍െറ മുന്നോട്ടുള്ള ഗമനത്തിന് അനിവാര്യമാണ്. കര്‍ത്താവിന്‍െറ ഹിതത്തിന്‍െറയും, കര്‍ത്താവിന്‍െറ മേശയില്‍ ഒന്നു ചേരുവാനുള്ള ക്രൈസ്തവരുടെ ആഗ്രഹത്തിന്‍െറയും സാക്ഷാല്‍ക്കാരത്തിന് പാതയൊരുക്കുവാന്‍ സംവാദത്തിന് സാധിക്കുമെന്ന് നമ്മുടെ ഇതുവരെയുള്ള ശ്രമങ്ങള്‍ കാട്ടുന്നു. അങ്ങനെ ഗതകാല അനുഭവങ്ങളാല്‍ സമ്പന്നമായ ക്രൈസ്തവൈക്യ സംവാദങ്ങളെ പ്രത്യാശാനിര്‍ഭരവും, ഫലദായകവും, ആവേശഭരിതവും, പരിശുദ്ധാത്മാവിന്‍െറ ചലനാത്മകതയാല്‍ പരിവേഷിതവുമായ ഒരു പരിതോവസ്ഥയിലേയ്ക്ക് നമ്മുക്ക് നയിക്കാനാവു കര്‍ദ്ദിനാള്‍ കൂട്ടിചേര്‍ത്തു







All the contents on this site are copyrighted ©.