2010-02-04 15:11:11

മിഷന്‍ മേഖലയിലെ കഥപറയുന്ന ‘വേരുകള്‍’
ദേശീയ പുരസ്കാരം നേടി


വടക്കു കിഴക്കന്‍ ഇന്ത്യയില്‍, തൃപുരയിലെ ഗുമ്തി ജലവൈദ്യുത-പദ്ധതിയില്‍ കുടിയിറക്കപ്പെട്ട ഗിരിവര്‍ഗ്ഗക്കാരുടെ ഹൃദയസ്പര്‍ശിയായ കഥപറയുന്ന കൊക്ബൊറോക്ക് ഭാഷയിലുള്ള സമൂഹ്യ ചലച്ചിത്രത്തിന് ദേശീയ ബഹുമതിലഭിച്ചു. ഡോണ്‍ബോസ്കോ സാംപാരി പിക്ചേഴ്സിനുവേണ്ടി
ഫാദര്‍ ജോസഫ് കിഴക്കേ ചോന്നാട്ട് നിര്‍മ്മിച്ച്, ഫാദര്‍ പുളിന്താനത്ത് സംവിധാനംചെയ്ത ‘വേരുകള്‍’ (Yarwg) എന്ന സിനിമയ്ക്കാണ്, ഇന്ത്യയില്‍ ഔദ്യോഗിക അംഗീകാരം ലഭിക്കാത്ത ഭാഷാ-ചിത്രങ്ങളുടെ വിഭാഗത്തിലാണ് ജനുവരി 23ന് ഭാരതസര്‍ക്കാരിന്‍റെ വാര്‍ത്താവിനിമയ മന്ത്രാലയം പ്രഖ്യപിച്ച
56-ാമത് ദേശീയ ചലച്ചിത്രോത്സവത്തില്‍ ബഹുമതിക്ക് അര്‍ഹമായത്. തൃപുര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വടക്കു-കിഴക്കന്‍ സലേഷ്യന്‍ സഭയുടെ പ്രോവിന്‍സാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള ഈ സവിശേഷ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. സീഞ്ഞിസ് (SIGNIS), മിസ്സിയോ (MISSIO) എന്നീ സംഘടനകളും ഇതിന്‍റെ നിര്‍മ്മാണത്തിന് സഹായിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രസിഡന്‍റ് പ്രതിഭാ പട്ടീല്‍ മാര്‍ച്ച് മാസത്തില്‍ അവാര്‍ഡ് വിതരണം ന്യൂ ഡല്‍ഹിയില്‍ നിര്‍വ്വഹിക്കും. വടക്കു കിഴക്കന്‍ ഇന്ത്യയിലെ തൃപുരയ്ക്കു ലഭിക്കുന്ന ആദ്യത്തെ ദേശീയ ബഹുമതിയാണിതെന്നും, ഇന്നാട്ടിലെ സാധാരണക്കാരുടെ ശബ്ദവും ബുദ്ധിമുട്ടുകളും പുറംലോകവുമായി പങ്കുവയ്ക്കുവാന്‍ ഈ സിനിമ സഹായകമായിട്ടുണ്ടെന്നും, സംവിധായകന്‍ ഫാദര്‍ പുളിന്താനത്ത് പറഞ്ഞു. 2008-ല്‍ പുറത്തിറങ്ങിയ 95 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ സാമൂഹ്യചിത്രം മറ്റ് അന്തര്‍ദേശിയ ചലച്ചിത്രോത്സവങ്ങളിലും അംഗീകാരം നേടിക്കഴിഞ്ഞു.







All the contents on this site are copyrighted ©.