2010-02-02 16:13:34

ഓസ്ത്രേലിയായിലെ ആംഗ്ലിക്കന്‍ സമൂഹങ്ങള്‍ പരിശുദ്ധ സിംഹാസനവുമായുള്ള ഐക്യപാതയില്‍ മുന്നേറുന്നു.


ഓസ്ത്രേലിയായിലെ പരമ്പരാഗത ആംഗ്ലിക്കന്‍ സഭ പരിശുദ്ധ സിംഹാസനവുമായുള്ള ഐക്യശ്രമത്തില്‍ വളരെ വേഗം മുന്നേറുകയാണെന്ന് ആ സമൂഹത്തിന്‍െറ തലവന്‍ ആര്‍ച്ചുബിഷപ്പ് ജോണ്‍ ഹെപ്പ് വേര്‍ത്ത്. അധികം താമസിയാതെ വത്തിക്കാന്‍ വിശ്വാസകാര്യാലയ ഉദ്യോഗസ്ഥന്മാരുമായും, കത്തോലിക്കാസഭയില്‍ സ്വീകരിക്കപ്പെടാന്‍ ആഗ്രഹം പ്രകടുപ്പിച്ച ആംഗ്ലിക്കന്‍ മെത്രാന്മാരുമായും താന്‍ കുടിക്കാഴ്ചാസംഭാഷണങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറയുന്നു. തങ്ങളുടെ കത്തോലിക്കാസഭാപ്രവേശനത്തെ അധികരിച്ച പാപ്പായുടെ ANGLICANORUM COETIBUS എന്ന അപ്പസ്തോലിക് കോണ്‍സ്റ്റിഷ്യൂന്‍ ആദ്ധ്യാത്മികത, ആരാധനാക്രമം, ദൈവശാസ്ത്രം തുടങ്ങിയ ആംഗ്ലിക്കന്‍ സഭയിലെ ആദരണീയമായ പൈതൃകം അനുവദിക്കുന്നതിനെ ചൂണ്ടിക്കാട്ടികൊണ്ട് അദ്ദേഹം തുടര്‍ന്നു- ആംഗ്ലിക്കന്‍ പൗരോഹിത്യം സാധുവല്ലെന്ന കത്തോലിക്കാവീക്ഷണത്തിന്‍െറ പശ്ചാത്തലത്തില്‍ കത്തോലിക്കാസഭയെ ആശ്ലേഷിക്കുവാന്‍ ആഗ്രഹിക്കുന്ന മെത്രാന്മാരും വൈദികരും വീണ്ടും അഭിഷിക്തരാകണമെന്ന വ്യവസ്ഥയെ ചിലര്‍ എതിര്‍ക്കുന്നു.. “കൗദാശികജീവിതത്തിന്‍െറ സാധുത ഉറപ്പാക്കാനാണ് ആംഗ്ലിക്കന്‍ സമൂഹത്തിന് പുറത്ത് കടക്കാന്‍ നാം ശ്രമിക്കുന്നത്. ആ ഉറപ്പു നല്‍കുകയാണ് റോമിന്‍െറ ആഗ്രഹമെന്ന് നാം അംഗീകരിക്കണം”.







All the contents on this site are copyrighted ©.