2010-02-01 14:59:22

ആധുനികസംസ്ക്കാരത്തിന്‍െറ പ്രേഷിതരാകുക, ആര്‍ച്ചുബിഷപ്പ് ചാള്‍സ് ചാപ്പൂട്ട്


 
ആധുനികസംസ്ക്കാരത്തിന്െറ പ്രേഷിതരാകുവാന് ആര്ച്ചുബിഷപ്പ് ചാള്സ് ചാപ്പൂട്ട് ഉദ്ബോധിപ്പിക്കുന്നു. വൈദികരുടെയും അല്മായരുടെയും ദൗത്യത്തെ അധികരിച്ച് റോമില്നടന്ന ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു, അമേരിക്കന്ഐക്യനാടുകളിലെ ഡെന്വര്അതിരുപതാസാരഥിയായ അദ്ദേഹം. നമ്മുടെ ഇക്കാലത്തെ ഏറ്റവും ശക്തമായ പ്രലോ ഭനം അധികാരമാണ്. എല്ലാ അരുതുകളെയും തകര്ക്കുവാനും, അഹത്തെ ഊതി വീര്പ്പിക്കുവാനും വെമ്പല്കൊള്ളുന്ന അഹങ്കാരപ്രവണത കലാകാരന്മാരെയും പ്രതിഭകളെയും അതിവേഗം കെണിയില്വീഴ്ത്താം. നിയന്ത്രണമില്ലാത്ത അതിബുദ്ധി പൊങ്ങച്ചത്തിന് കളമൊരുക്കും. അതാണ് എല്ലാ സംഘര്ഷങ്ങളുടെയും, സഹനങ്ങളുടെയും മൂലഹേതു. ബലഹീനരോടും, രോഗികളോടും, അംഗവൈകല്യമുള്ളവരോടും, അജാതശിശുക്കളോടും രാഷ്ട്രീയ,ശാസ്ത്ര തലങ്ങളില് പ്രകടമാകുന്ന അവഗണനയിലും, അനാദരവിലും അതിന്െറ കടന്നാക്രമണമാണ് നാം കാണുന്നതെന്ന് ആര്ച്ചുബിഷപ്പ് പറഞ്ഞു നമ്മുടെ ചുറ്റുമുള്ള ലോകത്തിന്െറ ഹൃദയത്തില്വലിയ ഒരു ശുന്യതയുണ്ട്.. ആ ശുന്യത നമുക്ക് പീഡനകാരണമാണ്. ദൈവത്തിന് മാത്രമേ ആ ശുന്യത നികത്താനാവു. രാഷ്ട്രീയത്തിലെ പ്രത്യാശയെയും, പരിവര്ത്തനത്തെയും സംബന്ധിച്ച വാക്ധോരണിയെല്ലാം ഭാവിയെ സംബന്ധിച്ച അസ്വസ്ഥതയുടെ ബഹിര്സ്പുരണങ്ങളാണ്. സ്വാര്ത്ഥതയുടെയും, നൈരാശ്യത്തിന്െറയും പൊയ്മുഖങ്ങളാണ്. ശബ്ദത്താലും, പ്രവര്ത്തനങ്ങളാലും, പ്രയോഗിക ഫലങ്ങള്ക്കായുള്ള ദാഹത്താലും മുദ്രിതമായ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ദൈവം സഭയിലെ വിവിധങ്ങളായ പ്രവര്ത്തനങ്ങള്ക്കായി നമ്മെ നിയോഗിക്കുന്നുവെങ്കിലും, ജ്ഞാനസ്നാത്താല്നാമെല്ലാവരും തുല്യരാണ്. അതിനാല്ക്രിസ്തുവിനെ കേട്ടിട്ടില്ലാത്തവരോടും, ഒരിക്കല്കേട്ടെങ്കിലും ഇപ്പോള്അവിടത്തെ നിരാകരിക്കുന്നവരോടും അവിടത്തെ പ്രഘോഷിക്കുവാന്സ്നാനപ്പെട്ടവര്വിളിക്കപ്പെടുകയാണ്. നമ്മുടെ ചുറ്റുമുള്ളവ പഠിക്കുവാനും, അതിനെ മനസ്സിലാക്കുവാനും നമുക്ക് കടമയുണ്ട്. അതിനെ യേശുവിങ്കലേയ്ക്ക് ആനയിക്കുവാന്അത് നമ്മെ കടപ്പെടുത്തുന്നു. ആ ബാദ്ധ്യത വൈദികര്ക്കും, അല്മായര്ക്കും, സന്ന്യസ്തര്ക്കും ചുരുക്കത്തില്എല്ലാ ക്രൈസ്തവര്ക്കും തുല്യമാണ് ആര്ച്ചുബിഷപ്പ് കുട്ടിചേര്ത്തു.








All the contents on this site are copyrighted ©.