2010-01-27 15:51:59

 ഫ്രഞ്ചുതത്വചിന്തകന്‍ ബര്‍ണാഡ് ഹേവുറി ലേവി സാമൂഹികസമ്പര്‍ക്കമാധ്യമങ്ങളുടെ പാപ്പായോടുള്ള വിമതത്വത്തെ അപലപിക്കുന്നു.


പോപ്പ് ബെനഡിക്ട് പതിനാറാമന് എതിരെ സാമൂഹികസമ്പര്‍ക്കമാധ്യമങ്ങള്‍ വികലമായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രസിദ്ധ ഫ്രഞ്ചു തത്വചിന്തകനും, മാധ്യമപ്രവര്‍ത്തകനും ആയ ബര്‍ണാഡ് ഹേവുറി ലേവി കുറ്റപ്പെടുത്തുന്നു. അടുത്തയിട ഹൂഫിങ്ഡന്‍ പോസ്റ്റ് എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് അത് കാണുന്നത്. പാപ്പായെ സംബന്ധിച്ച അത്തരം സത്യവിരുദ്ധവും, മുന്‍വിധിപരവും ആയ - ഒറ്റ വാക്കില്‍ പറഞ്ഞാല്‍ വികലമായ - ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ സമയമായെന്ന് ലേഖനത്തില്‍ പറയുന്ന യഹുദവംശജനായ അദ്ദേഹം, പാപ്പായുടെ പല പ്രഭാഷണങ്ങളും വളച്ചൊടിച്ചാണ് മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് അപലപിച്ചു. യഹൂദരെ നാസ്സികളുടെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ പന്ത്രണ്ടാംപീയൂസ് പാപ്പാ കാര്യമായി ഒന്നും ചെയ്തില്ലെന്ന ആരോപണവും തെളിവുകള്‍ നിരത്തിക്കൊണ്ട് അദ്ദേഹം ലേഖനത്തില്‍ ഖണ്ഡിക്കുന്നുണ്ട്. ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന്മുന്‍പ് വ്യക്തമായ അറിവുകള്‍ ശേഖരിക്കണം. തെളിവുകള്‍ കുടാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് സത്യത്തിനും, ഉപവിയ്ക്കും, നീതിയ്ക്കും നിരക്കാത്തതാണ്. പന്ത്രണ്ടാം പീയൂസ് പാപ്പാ യഹൂദരെ രക്ഷിക്കുന്നതിന് വിവേകപൂര്‍വ്വകമായ അതെസമയം കാര്യക്ഷമമായ പല പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കായിട്ടുണ്ട്. അതിന് ധാരാളം തെളിവുകള്‍ ഇന്ന് ലഭ്യമാണ്. പാപ്പായുടെ ശ്രമഫലമായിട്ടാണ് തങ്ങള്‍ നാസ്സികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് റോമിലും മറ്റു പലയിടങ്ങളിലും ഉള്ള ധാരാളം യഹൂദര്‍ സാക്ഷൃപ്പെടുത്തിയിട്ടുമുണ്ട്.







All the contents on this site are copyrighted ©.