2010-01-26 15:21:48

ക്രൈസ്തവൈക്യം സുവിശേഷപ്രഘോഷണത്തെ കൂടുതല്‍ വിശ്വസനീയവും കാര്യക്ഷമവുമാക്കുമെന്ന്, പോപ്പ് ബെനഡിക്ട് പതിനാറാമന്‍.


 
തന്‍െറ മരണത്തിന്‍െറ തലേ ദിവസം പിതാവിനോട് പ്രാര്‍ത്ഥിച്ചപ്പോള്‍, “അവരെല്ലാവരും ഒന്നായിരിക്കാന്‍ വേണ്ടി പിതാവെ അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും, അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു” (യോഹന്നാന്‍ 17/ 21) എന്ന് പറഞ്ഞതുപോലെ ക്രൈസ്തവരുടെ കൂട്ടായ്മ സുവിശേഷ പ്രഘോഷണത്തെ കൂടുതല്‍ വിശ്വസനീയവും ,ഫലദായകവുമാക്കുമെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറയുന്നു. ഞായറാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍െറ ബസലിക്കായുടെ ചത്വരത്തില്‍ സമ്മേളിച്ച വിവിധ നാട്ടുകാരായ ആയിരക്കണക്കിനാളുകളോടെത്ത് മദ്ധ്യാഹ്ന പ്രാര്‍ത്ഥ നടത്തുന്നതിന് മുന്‍പ് പ്രഭാഷണം നടത്തുകയായിരുന്നു പാപ്പാ. ഞായറാഴ്ച ലത്തീന്‍ ക്രമപ്രകാരമുള്ള ആരാധനക്രമത്തില്‍ വായിച്ച വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ കോറിന്തോസിലെ സഭയ്ക്ക് എഴുതിയ ലേഖനഭാഗം വിചിന്തനവിഷയമാക്കിക്കൊണ്ട് പാപ്പാ തുടര്‍ന്നു - സഭ ഏക ശരീരമാണ്. ക്രിസ്തുവാകുന്ന ശരീരത്തോട് ഒന്നാക്കപ്പെട്ട ശരീരം. “ശരീരം ഒന്നാണെങ്കിലും അവയില്‍ പല അവയവങ്ങള്‍ ഉണ്ട്. അവയവങ്ങള്‍ പലതെങ്കിലും അവയെല്ലാം ചേര്‍ന്ന് ഏകശരീരമായിരിക്കുന്നു. അതുപോലെയാണ് ക്രിസ്തുവും. നമ്മളെല്ലാവരും ഒരേ ആത്മാവില്‍ ഏക ശരീരമാകാന്‍ ജ്ഞാനസ്നാനമേറ്റു. യഹുദരെന്നോ, ഗ്രീക്കുകാരെന്നോ, അടികളെന്നോ, സ്വതന്ത്രരെന്നോ ഭേദം കുടാതെ ഒരേ ആത്മാവിനെ പാനം ചെയ്യുവാന്‍ എല്ലാവര്‍ക്കും സാധിച്ചു” ( 1കോറി. 12/ 12- 14). നാം ഒരു ശരീരമാണെങ്കിലും പരിശുദ്ധാത്മാവിന്‍െറ സിദ്ധികളായ വിവിധ ദാനങ്ങളിലെ ഐക്യത്തെയാണ് അപ്പസ്തോലന്‍ അവിടെ വിവക്ഷിക്കുക. ആ ദാനങ്ങളുടെ സഹായത്താല്‍ സഭ ബാഹ്യമായ അന്തരങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാതെ അംഗീകരിക്കുകയും, കൂട്ടായ്മയ്ക്ക് രൂപമേകുകയും ചെയ്യുന്ന ആഴമായ ഐക്യത്തിലേയ്ക്ക് നയിക്കുന്ന ഐകരുപമെന്നതിലുപരി സമ്പന്നവും, സജീവവുമായ ജീവനുള്ള ഒരു സത്തയായി തന്നെത്തെന്ന അവതരിപ്പിക്കുന്നു. ആ യാഥാര്‍ത്ഥ്യം ഉത്ഥിതനായ ക്രിസ്തുവിന്‍െറ സാന്നിദ്ധ്യം ചരിത്രത്തില്‍ പ്രത്യേകിച്ച് കൂദാശകളിലൂടെയും, ദൈവവചനത്തിലൂടെയും, സമൂഹത്തില്‍ നല്‍കപ്പെട്ടിരിക്കുന്ന സിദ്ധികളിലൂടെയും ദൗത്യങ്ങളിലൂടെയും ദീര്‍ഘിപ്പിക്കുകയാണ്. ആ കാരണത്താല്‍ ക്രിസ്തുവിലും, പരിശുദ്ധത്മാവിലും ആണ് സഭ ഏകവും, പരിശുദ്ധവും ആയിരിക്കുന്നത്. അതായത് മാനവികകഴിവുകളെ ഉല്ലംഘിക്കുകയും, താങ്ങിനിര്‍ത്തുകയും ചെയ്യുന്ന ഒരു അഭേദ്യമായ കൂട്ടായ്മയിലാണ് അവള്‍ ഏകവും, പരിശുദ്ധവും ആയിരിക്കുക.







All the contents on this site are copyrighted ©.