2010-01-22 06:52:27

പൊതുവായ വിശ്വാസപ്രഖ്യാപനത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് യേശു ക്രിസതുവിന് എല്ലാവരും ഒത്തൊരുമിച്ച് സാക്ഷൃമേകേണ്ടത് അടിയന്തിരാവശ്യം-മാര്‍പാപ്പാ


( 20/01/2010 വത്തിക്കാന്‍ ) ലൗകികവത്ക്കരണം വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍, പൊതുവായ വിശ്വാസപ്രഖ്യാപനത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് യേശു ക്രിസതുവിന് എല്ലാവരും ഒത്തൊരുമിച്ച് സാക്ഷൃമേകേണ്ടത് അടിയന്തിരാവശ്യമാണെന്ന് മാര്‍പാപ്പാ. ജനുവരി ഇരുപതിന്, ബുധനാഴ്ച, വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ താന്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ ക്രൈസ്തവൈക്യ പ്രാര്‍ത്ഥനാവാരത്തെപ്പറ്റി സംസാരിക്കുകയായിരുന്നു ബെനഡിക്ട് പതിനാറാമന്‍ പാപ്പാ. ഭിന്നിപ്പില്‍ കഴിയുന്ന ക്രൈസ്തവരുട‍െ ഭ്രാതൃനിര്‍വിശേഷ സഹകരണവും അതുപോലെതന്നെ സംഭാഷണവും, ഇപ്പോഴും തുടരുന്ന ഭിന്നിപ്പിന്‍റെ കാരണങ്ങളെ അധികരിച്ചുള്ള സംഭാഷണവും ആവശ്യമാണെന്നും പാപ്പാ വ്യക്തമാക്കി. തങ്ങളുടെ അനൈക്യം എന്ന ദുരന്തത്തെക്കുറിച്ച് ചിന്തിക്കാനും " ലോകം വിശ്വസിക്കുന്നതിനുവേണ്ടി അവരെല്ലാവരും ഒന്നായിത്തീരണം" എന്ന് കര്‍ത്താവിനോടൊപ്പം പ്രാര്‍ത്ഥിക്കാനും ഈ പ്രാ‍ര്‍ത്ഥനാവാരത്തില്‍ അവിടുത്തെ അനുയായികള്‍ വിളിക്കപ്പ‍െട്ടിരിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. ക്രൈസ്തവൈക്യത്തിനായുള്ള അഷ്ഠദിന പ്രാര്‍ത്ഥനയ്ക്കായുള്ള ഇത്തവണത്തെ വിചിന്തനപ്രമേയം, " നിങ്ങള്‍ ഇവയ്ക്ക് സാക്ഷികളായിരിക്കും "(ലൂക്കാ 24:48), ക്രൈസ്തവൈക്യവും സുവിശേഷപ്രഘോഷണവും തമ്മിലുള്ള ഗാഢബന്ധത്തെ വെളിപ്പെടുത്തുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.