2010-01-19 16:53:57

മെത്രാന്മാരുടെ സിനഡിന്‍െറ മദ്ധ്യപൂര്‍വ്വപ്രദേശത്തിനായുള്ള പ്രത്യേകസമ്മേളനത്തിന്‍െറ വിഷയാവതരണരേഖ പ്രകാശിതമായി.


 
മെത്രാന്മാരുടെ സിനഡിന്‍െറ മദ്ധ്യപൂര്‍വ്വപ്രദേശത്തിനായുള്ള പ്രത്യേക സമ്മേളനത്തിന്‍െറ വിഷയാവതരണരേഖ ചൊവ്വാഴ്ച പരിശുദ്ധ സിംഹാനത്തിന്‍െറ പ്രസ്സ് ഓഫീസില്‍ നടന്ന ഒരു വാര്‍ത്താസമ്മേളനത്തില്‍ പ്രകാശിതമായി. ആ സമ്മേളനത്തില്‍ പങ്കെടുത്ത മെത്രാന്മാരുടെ സിനഡിന്‍െറ സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ്പ് നിക്കോളാ എത്തേറോവിയും, ഉപകാര്യദര്‍ശി ബിഷപ്പ് ഫോര്‍ത്തുണാത്തോ ഫ്രെറസ്തായും നടത്തിയ പ്രഭാഷണങ്ങളില്‍ വിഷയാവതരണരേഖയും, വിശുദ്ധനാടും പരാമര്‍ശവിഷയമാക്കപ്പെട്ടു. രേഖയ്ക്ക് ആമുഖവും, സമാപനവും കൂടാതെ മൂന്നു അദ്ധ്യായങ്ങള്‍ ഉണ്ട്. മദ്ധ്യപൂര്‍വ്വപ്രദേശത്തെ കത്തോലിക്കാസഭ, സഭാകൂട്ടായ്മ, ക്രൈസ്തവസാക്ഷൃം എന്നിവയാണ് ആ അദ്ധ്യായങ്ങളുടെ ശീര്‍ഷകങ്ങള്‍. വിശുദ്ധ നാട്ടില്‍ ജന്മം കൊണ്ട ക്രൈസ്തവ പ്രത്യാശ വിശ്വാസികളെ 2000 വര്‍ഷം പ്രചോദിപ്പിച്ചു. ഇന്നും അത് പ്രശ്നങ്ങളുടെയും, വെല്ലുവിളികളുടെയും മദ്ധ്യത്തില്‍ ക്രൈസ്തവര്‍ക്കും, നല്ല മനസ്സുള്ള എല്ലാവര്‍ക്കും- തന്‍െറ ശിഷ്യരുടെ ഇടയില്‍ സന്നിഹിതനായിരിക്കുന്ന ഉത്ഥിതനായ ക്രിസ്തുവിന് സാക്ഷൃമായിരിക്കുന്നതിന് വിശ്വാസത്തിന്‍െറയും, ആനന്ദത്തിന്‍െറയും വറ്റാത്ത ഉറവിടമാണ്. പെന്തക്കുസ്താ തിരുനാളില്‍ പരിശുദ്ധാത്മാവിനാല്‍ തന്‍െറ ശിഷ്യന്മാരെ പൂരിതരാക്കിയ ക്രിസ്തു ഇന്നും ആ പ്രക്രിയ നമുക്കായി തുടരുന്നു എന്ന വാക്കുകളോടെയാണ് രേഖ സമാപിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ 10 മുതല്‍ 24 വരെ തീയതികളില്‍ വത്തിക്കാനില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡിന്‍െറ മദ്ധ്യപൂര്‍വ്വ പ്രദേശത്തിനായുള്ള പ്രത്യേക സമ്മേളനത്തിന്‍െറ ചര്‍ച്ചാപ്രമേയം, മദ്ധ്യപൂര്‍വ്വ പ്രദേശത്തെ കത്തോലിക്കാ സഭ, കൂട്ടായ്മയും സാക്ഷൃവും. വിശ്വാസികളുടെ സമൂഹം ഒരുഹൃദയവും ഒരാത്മാവും ആയിരുന്നു എന്നതാണ്.







All the contents on this site are copyrighted ©.