2010-01-19 20:33:02

പത്തുകല്പനകള്‍ (Decalogue) ജീവിതപാതയില്‍ മാര്‍ഗ്ഗദീപമെന്ന്
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ


റോമിലുള്ള വലിയ യഹൂദപ്പള്ളി (Tempio Maggiore) ജനുവരി 17-ാ തിയതി ഞായറാഴ്ച വൈകുന്നേരം സന്ദര്‍ശിച്ചുകൊണ്ട് സംസാരിച്ച പാപ്പാ, യഹൂദരും ക്രൈസ്തവരും ഒരുപോലെ അംഗീകരിക്കുന്ന 10 കല്പനകള്‍ (Decalogue) ദൈവജനത്തിനു മാത്രമല്ല, സകല മനുഷ്യര്‍ക്കും നീതിയുടേയും സ്നേഹത്തിന്‍റേയും സംവാദത്തിന്‍റേയും ജീവിതപാതയിലെ ധാര്‍മ്മിക ദീപഗോപുരമാണെന്ന് ഉദ്ബോധിപ്പിച്ചു. ദൈവത്തെ മാറ്റി നിറുത്തി, മനുഷ്യന്‍ സ്വാര്‍ത്ഥതയുടെ ‘വിഗ്രഹങ്ങളും സ്വര്‍ണ്ണക്കാളക്കുട്ടി’യും നിര്‍മ്മിക്കപ്പെടുന്ന ഇക്കാലഘട്ടത്തില്‍ യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും ഒത്തൊരുമിച്ചു നില്ക്കാവുന്ന ഒരു ആത്മിയതയുടെ ജീവിതസാക്ഷൃത്തിന് നമ്മുടെ ലോകത്തെ നന്മയിലേയ്ക്കും സമാധാനത്തിലേയ്ക്കും നയിക്കാനാവുമെന്ന് മാര്‍പാപ്പ പ്രത്യാശപ്രകടിപ്പിച്ചു. വ്യക്തിപരവും എന്നാല്‍ പരസ്പര വിശ്വസ്തതയിലും ധാരണയിലും അടിയുറച്ച് സ്ത്രീ പുരുഷന്മാര്‍ കുടുംബ ജീവിതവിശുദ്ധി പരിപാലിക്കുകയും വളര്‍ത്തുകയും ചെയ്യണമെന്നും, അതിലൂടെ ദൈവികദാനമാകുന്ന പുതുജീവനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം ഇന്നത്തെ ലോകത്തു വളര്‍ത്തിയെടുക്കാന്‍ ദൈവപ്രമാണങ്ങളിലടിയുറച്ച ഒരു ജീവിത ശൈലികൊണ്ടു സാധിക്കുമെന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.