2010-01-14 11:39:28

 മാര്‍പാപ്പമാര്‍ ആധുനികതയുടെ സ്പന്ദനങ്ങള്‍
അറിഞ്ഞു പ്രവര്‍ത്തിക്കുകയും എന്നും സഭാ ചരിത്രത്തെ
സമകാലിക സംസ്കാരവുമായി കോര്‍ത്തിണക്കുകയും ചെയ്തിട്ടുണ്ട്
- സംവിധായകന്‍ അന്തോണിയാ പില്ലോസിയോ


പ്രശസ്ത ഇറ്റാലിയന്‍ സംവിധായകനും എഴുത്തുകാരനുമായ അന്തോണിയാ പില്ലോസിയോയുടെ 'ആമുഖങ്ങളും അപൂര്‍വ്വതകളും' (Incontri e curiosita) എന്ന പുതിയ കൃതിയുടെ ആദ്യഭാഗത്ത് പതിനൊന്നാം പിയൂസ് മാര്‍പാപ്പ മുതല്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പവരെയുള്ള പത്രോസിന്‍റെ പിന്‍ഗാമികള്‍ ആധുനിക ജനകീയ മാധ്യമമായ സിനിമയോടു കാണിച്ചിട്ടുള്ള പ്രതിപത്തിയും പ്രോത്സാഹനവും പാരാമര്‍ശിക്കപ്പെടുന്നത്. വാഴ്ത്തപ്പെട്ട ജോണ്‍ 23-ാമന്‍ മാര്‍പാപ്പ ആരംഭിച്ച വത്തിക്കാന്‍ ചലച്ചിത്ര ലൈബ്രറിയുടെ 50-ം വര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടു ജനുവര്‍ 15ന്
റോമില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ പേരിലുള്ള അന്തര്‍ദേശിയ ഗ്രന്ഥാലയത്തോടു (International Library, Paul VI) ചേര്‍ന്നുള്ള ഹാളില്‍ നടത്തിയ പരിപാടിയില്‍ സിനിമയുടെ ചരിത്രം കുറിക്കുന്ന ഈ സവിശേഷ ഗ്രന്ഥം പ്രകാശനം ചെയ്യപ്പെട്ടു. വത്തിക്കാന്‍ സിനിമാ ലൈബ്രറിയുടെ (Vatican Film Library) സവിശേഷതയും വിവിധ മാര്‍പാപ്പമാര്‍ സിനിമാ ലോകത്തിനു നല്‍കിയിട്ടുള്ള ശ്രദ്ധേയമായ സംഭാവനകളും ചിത്രങ്ങളിലൂടെയും ആമുഖങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും പുസ്തകത്തില്‍ അന്തോണിയാ പില്ലാസിയോ വിവരിക്കുന്നു. വത്തിക്കാന്‍റെ മുദ്രണാലയം പ്രസിദ്ധീകരിക്കുന്ന ഈ ഗ്രന്ഥം 50-ം പിറന്നാള്‍ ആഘോഷിച്ച ചലച്ചിത്ര ലൈബ്രറിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്കുവാനും ഉപകരിക്കും.







All the contents on this site are copyrighted ©.