2010-01-12 16:01:27

അന്താരാഷ്ട്രകുടുംബസമ്മേളനം പെറുവില്‍ ജനുവരി 22 മുതല്‍ 24 വരെ തീയതികളില്‍


തെക്കെ അമേരിക്കന്‍ രാജ്യമായ പെറുവില്‍ ഈ മാസം 22 മുതല്‍ 24 വരെ തീയതികളില്‍ ഒരു അന്താരാഷ്ട്രകുടുംബസമ്മേളനം നടക്കും. പെറുവിലെ കത്തോലിക്കാ മെത്രാന്‍സംഘത്തിന്‍െറ കുടുംബത്തിനായുള്ള സമതിയുടെ ആഭിമുഖ്യത്തിലെ ആ സമ്മേളനത്തിന്‍െറ ചര്‍ച്ചാപ്രമേയം കുടുംബം മാനവകുലത്തിന്‍െറ ഭാവി എന്നതാണ്. കുടുംബവും ലൈംഗികതയും, കുടുംബത്തിലെ വിശ്വാസപ്രേഷണം, സാമൂഹികസമ്പര്‍ക്കമാധ്യമങ്ങളും കുടുംബത്തിന്‍ മേലുള്ള അതിന്‍െറ സ്വാധീനവും തുടങ്ങിയ സുപ്രധാനവിഷയങ്ങള്‍ ആ ത്രിദിനഅന്താരാഷ്ട്രസമ്മേളനം പഠനവിഷയമാക്കും. സമൂഹത്തിന്‍െറ ഹൃദയമെന്ന നിലയിലെ കുടുംബത്തിന്‍െറയും, മാതാവിന്‍െറ ഉദരത്തില്‍ ഉരുവാകുന്ന നിമിഷം മുതല്‍ സ്വാഭാവികമരണം വരെയുള്ള ജീവന്‍െറയും മൂല്യം ആദരിക്കേണ്ടതിന്‍െറ അനിവാര്യതയെയും, പ്രാധാന്യത്തെയെയും പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് സമ്മേളനത്തിന്‍െറ പ്രഖ്യാപിതലക്ഷൃം.







All the contents on this site are copyrighted ©.