2010-01-11 07:00:42

വിശ്വാസവും യുക്തിയും തമ്മിലുള്ള അഗാധമായ പൊരുത്തത്തില്‍ ഉറച്ച വിശ്വാസമുള്ള അധികൃത കത്തോലിക്കാ "ബൗദ്ധിക സംസ്ക്കാരം" വളര്‍ത്തിയെടുക്കുക – മാര്‍പാപ്പാ.


09/01/2010 വത്തിക്കാന്‍) വിശ്വാസവും യുക്തിയും തമ്മിലുള്ള അഗാധമായ പൊരുത്തത്തില്‍ ഉറച്ച വിശ്വാസമുള്ള അധികൃത കത്തോലിക്കാ "ബൗദ്ധിക സംസ്ക്കാരം" വളര്‍ത്തിയെടുക്കാന്‍ അമേരിക്കനൈക്യനാടുകളിലെ സഭ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാര്‍പാപ്പാ ആവര്‍ത്തി ച്ചോര്‍മ്മിപ്പിക്കുന്നു. റോമിലുള്ള വടക്കെ അമേരിക്കന്‍ പൊന്തിഫിക്കല്‍ കോളേജിലെ അദ്ധ്യാപകാദ്ധ്യേതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഉള്‍പ്പടെ അഞ്ഞൂറിലേറെപ്പേരെ ഈ കോളേജിന്‍റെ നൂറ്റിയമ്പതാം സ്ഥാപനവാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി ഒന്‍പതിന്, ശനിയാഴ്ച, വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ബെനഡിക്ട് പതിനാറാമന്‍ പാപ്പാ. അമേരിക്കനൈക്യ നാടുകളുടെ സാമുഹ്യ,രാഷട്രീയ,സാംസ്ക്കാരിക ജീവിതത്തില്‍ സുവിശേഷത്തിന്‍റെ പുളിമാവായിത്തീരാന്‍ പ്രാദേശിക കത്തോലിക്കരെ പ്രാപ്തരാക്കുകയും, ബലഹീനര്‍ക്കും വഴിതെറ്റിപ്പോയവര്‍ക്കും ക്രിസ്തുവിന്‍റെ അനന്തകാരുണ്യം അനുഭവവേദ്യമാക്കുകയും ചെയ്തുകൊണ്ട് കത്തോലിക്കാവിശ്വാ സത്തെ അതിന്‍റെ സമഗ്രതയില്‍ സംവേദനം ചെയ്യാന്‍ കഴിവുറ്റ വൈദികരെ വാര്‍ത്തെടുക്കാന്‍ വടക്കെ അമേരിക്കന്‍ പൊന്തിഫിക്കല്‍ കോളേജിന് കഴിയുമെന്ന തന്‍റെ പ്രതീക്ഷയും പാപ്പാ തദ്ദവസരത്തില്‍ വെളിപ്പെടുത്തി.







All the contents on this site are copyrighted ©.