2010-01-04 16:13:12

വിശുദ്ധ പാദ്രേ പീയോയുടെ മദ്ധ്യസ്ഥതയില്‍ തൂരാ രൂപതയില്‍ ക്രിസ്തു സന്ദേശം അതിവേഗം പ്രചരിക്കുന്നു


ഭാരതത്തിലെ മേഖാലയ സംസ്ഥാനത്തെ തൂരാ രൂപതയില്‍ ക്രിസ്തുസന്ദേശം വിശുദ്ധ പാദ്രേ പീയോയുടെ മദ്ധ്യസ്ഥതയില്‍ അതിവേഗം പ്രചരിക്കുകയാണെന്ന്, രുപതയുടെ മുന്‍ സാരഥി ബിഷപ്പ് ജോര്‍ജ്ജ് മാമലശ്ശേരി ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍െറ മുഖപത്രമായ ഫീദസിനോട് സംസാരിക്കവെ സന്തോഷത്തോടെ വെളിപ്പെടുത്തി. പര്‍വ്വതപ്രദേശമായ അവിടെ ഭൂരിഭാഗം ജനങ്ങളും ആദിവാസികളാണ്. വിവിധ വര്‍ഗങ്ങളില്‍പ്പെട്ട അവര്‍ക്കായി താക്കിമഗ്രേ എന്ന സ്ഥലത്ത് രൂപത അടുത്തയിട വിശുദ്ധ പാദ്രേ പീയോയുടെ നാമത്തില്‍ ഒരു ദേവാലായവും, കുട്ടികള്‍ക്കായുള്ള ഒരു ക്ലീനിക്കും പണി കഴിപ്പിച്ചു. വിശുദ്ധനോടുള്ള ഭക്തി അതിവേഗം പ്രചരിക്കുകയും, വിശുദ്ധന്‍െറ മദ്ധ്യസ്ഥതയില്‍ അനേകം ആദിവാസികള്‍ വിശ്വാസത്തിലേയ്ക്ക് കടന്നു വരികയും ചെയ്യുന്ന ഒരു പ്രതിഭാസമാണ് ഇന്ന് അവിടെ കാണുന്നതെന്ന് പറഞ്ഞ ബിഷപ്പ് തുടര്‍ന്നു - അവിടത്തെ ജനങ്ങളുടെ സാമ്പത്തികസ്ഥിതി വളരെ പരിതാപകരമാണ്. വിദ്യാഭ്യാസം പോലെയുള്ള അടിസ്ഥാന ആവശ്യങ്ങളുടെ അഭാവത്തില്‍ അവര്‍ വളരെ കഷ്ടപ്പെടന്നു. അവരുടെ സമഗ്രവികസനം ഉന്നംവയ്ക്കുന്ന പല പദ്ധതികളും രൂപത ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ്.. എല്ലാവരുടെയും പ്രത്യേകിച്ച് പാവപ്പെട്ടവരായ ആദിവാസികളുടെ വിദ്യാഭ്യാസ സാമൂഹിക സേവനാര്‍ത്ഥം പ്രതിബദ്ധയായ സഭയാണ് ആ പ്രദേശത്തെ ആദിവാസികള്‍ക്കായുള്ള വിദ്യാഭ്യാസപരിപാടികള്‍ ആദ്യമായി ആരംഭിച്ചത്.







All the contents on this site are copyrighted ©.