2010-01-04 16:10:50

കര്‍ദ്ദിനാള്‍ കാഹള്‍ ബ്രന്‍ഡന്‍ ഡാലിയുടെ മരണത്തില്‍ പാപ്പാ അനുശോചിച്ചു.


അയര്‍ലണ്ടിലെ അര്‍മാഗ് അതിരുപതയുടെ മുന്‍സാരഥി കര്‍ദ്ദിനാള്‍ കാഹള്‍ ബ്രന്‍ഡന്‍ ഡാലിയുടെ നിര്യാണത്തില്‍ അതിരുപതയിലെ എല്ലാവരെയും പോപ്പു ബെനഡിക്ട് പതിനാറാമന്‍ അനുശോചനം അറിയിച്ചു. ഇപ്പോഴത്തെ അതിരുപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഷ്യാന്‍ ബാപ്റ്റിസ്റ്റ് ബ്രാഡിയുടെ പേരില്‍ പാപ്പാ അയച്ച സന്ദേശത്തിലാണ് ആ അനുശോചനം കാണുന്നത്. കര്‍ദ്ദിനാളിന്‍െറ - വൈദികന്‍ മെത്രാന്‍ അയര്‍ലണ്ട് മുഴുവന്‍െറയും പ്രൈമേറ്റ് തുടങ്ങിയ തലങ്ങളിലെ തീഷ്ണതാപൂര്‍വ്വകമായ അജപാലന സേവനങ്ങളും, കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗമെന്ന നിലയില്‍ പരിശുദ്ധ സിംഹാസനത്തിനായി നല്‍കിയ സഹായവും, പ്രത്യേകിച്ച് ഉത്തര അയര്‍ലണ്ടിലെ നീതിസമാധാനക്കാര്യങ്ങളുടെ പരിപോഷണാര്‍ത്ഥം നല്‍കിയ സംഭാവനകളും ആ സന്ദേശത്തില്‍ പരിശുദ്ധ പിതാവ് കൃതജ്ഞതയോടെ സ്മരിക്കുന്നു. ക്രിസ്തുവിന്‍െറ കൃപാവരത്തിലൂടെ - കര്‍ദ്ദിനാളിന്‍െറ സേവനത്തിന് കാരുണ്യവാനായ ദൈവം പ്രതിഫലമേകട്ടെയെന്നും, സ്വര്‍ഗ്ഗരാജ്യത്തിന്‍െറ ആനന്ദത്തിലേയ്ക്കും സമാധാനത്തിലേയ്ക്കും അദ്ദേഹത്തെ സ്വാഗതം ചെയ്യട്ടെയെന്നും അതിരുപതാ സമൂഹത്തോടെത്ത്, പരിശുദ്ധാത്മാവിന്‍െറ കുട്ടായ്മയില്‍ താനും പ്രാര്‍ത്ഥിക്കുന്നുവെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ സന്ദേശത്തില്‍ അറിയിക്കുന്നു. കര്‍ദ്ദിനാളിന്‍െറ ശവസംസ്ക്കാരക്കര്‍മ്മത്തില്‍ പങ്കെടുത്തയെല്ലാവര്‍ക്കും പരിശുദ്ധ പിതാവ് തന്‍െറ അപ്പസ്തോലിക ആശീര്‍വാദം നല്‍കയും ചെയ്തു.







All the contents on this site are copyrighted ©.