2010-01-02 15:19:56

കര്‍ദ്ദിനാള്‍ കാഹള്‍ ബ്രന്‍ഡന്‍ ഡാലിയെ പറ്റി ടോണി ബ്ലയര്‍


ദിവംഗതനായ കര്‍ദ്ദിനാള്‍ കാഹള്‍ ബ്രന്‍ഡന്‍ ഡാലി സമാധാനസംസ്ഥാപനത്തില്‍ നല്‍കിയ നിസ്തുല സേവനങ്ങളെ ഗ്രേറ്റ് ബ്രിട്ടന്‍െറ മുന്‍ പ്രധാന മന്ത്രി ടോണി ബ്ലയര്‍ ശ്ലാഘിക്കുന്നു. സമൂഹങ്ങളെ ഭിന്നിപ്പിക്കുന്ന അതിര്‍ വേലികളെ തകര്‍ത്ത് വ്യക്തികളെയും സമൂഹങ്ങളെയും സ്നേഹത്തിന്‍െറയും, ധാരണയുടെയും, ഭ്രാതൃത്വത്തിന്‍െറയും കണ്ണികള്‍ കൊണ്ടു ഒന്നിപ്പിക്കുവാന്‍ കര്‍ദ്ദിനാ‍ള്‍ ചെയ്ത പരിശ്രമങ്ങള്‍ എന്നും അനുസ്മരിക്കപ്പെടും. ഏറ്റം സാഹസികമായ സാഹചര്യത്തില്‍ പോലും സമാധാനം കെട്ടിപ്പടുക്കുവാനും, സംഘര്‍ഷങ്ങള്‍ പരിഹരിക്കുവാനും ശ്രമിക്കുന്ന മതാത്മകനേതൃത്വത്തിന്‍െറ അധികുതവും, ഉദാത്തവും ആയ ഒരു മാതൃകയാണ് അദ്ദേഹത്തിന്‍െറ ജീവിതമെന്ന് ടോണി ബ്ലയര്‍ പ്രസ്താവിച്ചു. സഭാപ്രബോധനങ്ങളെ അങ്ങേയറ്റം മാനിക്കുകയും, സാധ്യമായ എല്ലാ സാഹചര്യങ്ങളിലും അവയെ ഉയര്‍ത്തിക്കാട്ടുവാനും വിശദീകരിക്കുവാനും വളരെ ഔല്‍സുക്യവും പ്രതിബദ്ധതയും കാട്ടുകയും ചെയ്ത പ്രസിദ്ധ തത്വശാസ്ത്രജ്ഞനും, ദൈവശാസ്ത്രജ്ഞനും, വാഗ്മിയും ആയിരുന്നു കര്‍ദ്ദിനാള്‍. പ്രോട്ടസ്ററന്‍റ് സമൂഹത്തിന്‍െറ വികാരങ്ങളോട് വളരെ സംവേദനക്ഷമത പുലര്‍ത്തിയിരുന്ന അദ്ദേഹം വളരെയേറെ പ്രോട്ടസ്റ്റന്‍റ് വൈദികരുടെയും അല്മായരുടെയും ഉറ്റ സുഹൃത്തായിരുന്നു. ഡിസംബര്‍ മുപ്പത്തിയെന്നാം തീയതിയാണ് കര്‍ദ്ദിനാള്‍ നിര്യാതനായത്.










All the contents on this site are copyrighted ©.