2009-12-29 16:35:39

ഇസ്രായേലും പാലസ്തീനും തമ്മിലുള്ള സമാധാനത്തിന്‍റ ഒരു ചുവടുവയ്പ് 2010ല്‍ ഉണ്ടാകുമെന്ന്, ഫാദര്‍ പീയര്‍ബത്തിസ്താ പിസ്താബാല്ലാ


ഇസ്രായേല്‍ക്കാരും പാലസ്തീന്‍ക്കാരും തമ്മില്‍ ഒരു സമാധാന ഉടമ്പടി 2010ല്‍ ഉണ്ടാകാനിടയില്ലെങ്കിലും സമാധാനസംസ്ഥാപനം ലക്ഷൃം വയ്ക്കുന്ന ഒരു നീക്കം ഉണ്ടാകുമെന്നാണ് തന്‍െറ പ്രതീക്ഷയെന്ന് വിശുദ്ധനാടിന്‍െറ സംരക്ഷണ ചുമതല വഹിക്കുന്ന ഫ്രാന്‍സിസ്ക്കന്‍ വൈദികന്‍ പീയര്‍ബത്തിസ്താ പിസ്താബല്ല പറയുന്നു.. ഇസ്രായേല്‍ പ്രസിഡന്‍റ് ഷീമോന്‍ പെറസ് നവവല്‍സരാശംസകള്‍ കൈമാറുന്നതിന് ക്രൈസ്തവസമൂഹങ്ങളുമായി നടത്തിയ ഒരു കുടിക്കാഴ്ചയ്ക്ക് ശേഷം CNS വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെയാണ് അദ്ദേഹം ആ പ്രത്യാശ പ്രകടിപ്പിച്ചത്. സമാധാനസംസ്ഥാപനത്തിന് സമയമെടുക്കും. സമാധാനം ഒരു പ്രക്രിയയാണ്. അത് വെറും ഒരു കരാറല്ല. അദ്ദേഹം തുടര്‍ന്നു- അതൊരു വിദ്യാഭ്യാസമാണ്. അതിന് സമയമാവശ്യമാണ്. പക്ഷെ അതിനെ ലക്ഷൃം വയ്ക്കുന്ന ഒരു ചുവടുവയ്പ് 2010ല്‍ ഉണ്ടാകണം. പരസ്പരം സമാധാനത്തിലെത്തി ചേരുകയല്ലാതെ മറ്റൊരു ഉപാധിയില്ലെന്ന് ഇസ്രായേല്‍ക്കാര്‍ക്കും, പാലസ്തീന്‍ക്കാര്‍ക്കും ഇന്ന് ബോധ്യമായിരിക്കുകയാണെന്ന് കുടിക്കാഴ്ചാവേളയില്‍ ഷീമോന്‍ പെരസ് പ്രസ്താവിച്ചു. മതനേതാക്കന്മാരുടെ ദൗത്യം വളരെ നിര്‍ണ്ണായകവും മൗലികവും ആണെന്ന് പറഞ്ഞ, സഭകളുടെ പ്രതിനിധിയായി സംസാരിച്ച ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ് തെയോഫിലോസ് മൂന്നാമന്‍ അത് രാഷ്ട്രീയ പ്രവര്‍ത്തകരുടെ സ്ഥാനം ഏറ്റെടുക്കുകയില്ല പ്രത്യുത മത വിശ്വാസത്തിന്‍െറ ധാര്‍മ്മിക പാരമ്പര്യങ്ങളാല്‍ അവര്‍ രൂപികരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കലാണെന്ന് വിശദീകരിച്ചു..

 







All the contents on this site are copyrighted ©.