2009-12-22 18:15:39

വിശുദ്ധരുടെ നാമകരണത്തിനുള്ള ഡിക്രികള്‍ പ്രസിദ്ധീകരിച്ചു -
പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും
വീരോചിത പുണ്യജീവിതം നയിച്ച ദൈവദാസരുടെ കൂട്ടത്തില്‍


വത്തിക്കാന്‍ 21 ഡിസംമ്പര്‍ 2009
പരിശുദ്ധ പിതാവ് ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ അധികാരപ്പെടുത്തിയതനുസരിച്ച് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ സംഘം 21 ഡിക്രികള്‍ പ്രഖ്യാപിച്ചു. അഞ്ചു വാഴ്ത്തപ്പെട്ടവരുടെ മദ്ധ്യസ്ഥതയാല്‍ ലഭിച്ച അത്ഭുതങ്ങളും അഞ്ചു ധന്യരായ ദൈവദാസരുടെ അനുഗ്രഹത്താല്‍ നേടിയ അത്ഭുതങ്ങളും ഒരു ദൈവദാസന്‍റെ ധീരമായ രക്തസാക്ഷിത്വവും ജോണ്‍ പോള്‍ 2ാമന്‍ പാപ്പാ, പിയൂസ് 12-ാമന്‍ മാര്‍പാപ്പ എന്നിവരുള്‍പ്പെടെ 10 ദൈവദാസരുടെ വീരോചിത പുണ്യങ്ങളും അംഗീകരിക്കുന്നതാണ് ഡിക്രികള്‍.
വീരോചിത പുണ്യജീവിതം നയിച്ച ദൈവദാസര്‍ :
1. പോളണ്ടില്‍ രക്തസാക്ഷിയായ വൈദികന്‍ ജോര്‍ജ്ജ് പോവലൂസ്കാ
2. ഇറ്റലിക്കാരനായ ലൂയിജി ബ്രിസോണ്‍
Founder Oblates Sisters of St. Francis de Sales
3. ഇറ്റലിക്കാരനായ സലേഷ്യന്‍ വൈദികന്‍ ജോസഫ് ക്വാദ്രിയോ
4. ഇംഗ്ലണ്ടിലെ ദൈവദാസി മരീയ വാര്‍ഡ് Foundress, Congregation of Jesus
5. ഇററലിയിലെ അന്തോണിയാ മരീയ വേര്‍ന Foundress,
Congregation of the Charity of Mary Immaculate
6. ഇറ്റലിക്കാരന്‍ ഫ്രാന്‍ച്ചേസ്കോ സ്റ്റെഫാനാ
Foundress, Franciscan Missionary Sisters of the Poor Clares
7. ഇറ്റലിക്കാരി മരീയ ആഞ്ചല
Sisters of the Charity of St. Thouret
8. ഇറ്റലിക്കാരന്‍ ജൂനിയസ് തിനരേല്ലി
Pious Union of Silent workers
9. പിയൂസ് 12ാമന്‍ മാര്‍പാപ്പ
10. ജോണ്‍ പോള്‍ 2ാമന്‍ മാര്‍പാപ്പ


അത്ഭുതങ്ങള്‍ സ്ഥിരീകരിച്ച് ഡിക്രിയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ള ധന്യരായ ദൈവദാസര്‍ :
1. സ്പെയിനിലെ ജോസഫ് തൂസി Friar Minor Capuchin
2. സ്പെയിന്‍കാരന്‍ അല്‍പാന്തര്‍ സാഞ്ചസ് Friar Minor Capuchin
3. സ്പെയിന്‍കാരന്‍ ഇമ്മാനുവല്‍ ലസാനോ
4. ഇറ്റളിക്കാരി തെരേസാ മഞ്ഞാനിയേലോ Third Order Franciscan
5. ഇറ്റലിക്കരിയായ ക്യാരാ ബദാനോ

അത്ഭുതങ്ങള്‍ സ്ഥരീകരിച്ച് ഡിക്രിയില്‍ ചേര്‍ക്കപ്പെട്ടിട്ടുള്ള വാഴ്ത്തപ്പെട്ടവര്‍ :
1. ഹോളിക്രോസ് സഭാംഗം ആഡ്രൂ ബെസേത്തേ (കാനഡ)
2. പോളണ്ടുകാരനായ വൈദികന്‍ കസ്മീയര്‍ സൈക്ക് Canon Regular, Lateran
3. മരീയ മക്കില്ലോപ് (ഓസ്ട്രേലിയ) Foundress, Sisters of St. Joseph
4. ക്ലാരിസ്റ്റ് സന്യാസിനി ബത്തീസ്താ ദി വരാനോ (ഇറ്റലി) Sisters, Order of St. Joseph
5. ജൂലിയാ സല്സാനോ (ഇറ്റലി) Foundress, Catechists sisters
6. ജ്യാക്കമോ ഇല്ലീറിക്കോ (ഡല്മേഷിയ) Friar Minor Franciscan

വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ സംഘം ബനഡിക്ട് 16ാമന്‍ മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ച പട്ടികയില്‍ ദൈവദാസരുടെ ഗണത്തില്‍ പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും വീരോചിത പുണ്യജീവിതം നയിച്ചവരായി അംഗീകരിച്ചു.
1876 മാര്‍ച്ച് രണ്ടാം തിയതി റോമില്‍ ജനിച്ച യൂജിന്‍ പച്ചേല്ലിയാണ് പിന്നീട് സംഭവബഹുലമായ ഒരു കാലയളവില്‍ ധീരമായി ആഗോളസഭയെ നയിച്ച പുണ്യശ്ലോകനായ പിയൂസ് 12ാമന്‍ മാര്‍പാപ്പ.
1958 ഒക്ടോബര്‍ 9 ന് ഇറ്റലിയിലെ കാസില്‍ ഗണ്‍ഡോള്‍ഫോയില്‍വച്ച് കാലംച‍െയ്തു.
1920 മെയ് മാസം 18ന് പോളണ്ടിലെ വാദോവിക്കില്‍ ജനിച്ച കാരോള്‍ വോയിത്തീവയാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയായി സഭയെ നയിക്കുകയും വാര്‍ദ്ധക്യത്തില്‍ വത്തിക്കാനില്‍വച്ച്
2005 ഏപ്രില്‍ 2ന് മരണമടയുകയും ചെയ്തു. സമാധാനത്തിന്‍റെയും ക്രിസ്തുസ്നേഹത്തിന്‍റെയും ദൂതനായി ലോകം മുഴുവന്‍ സഞ്ചരിച്ച ജോണ്‍ പോള്‍ രണ്ടാമന്‍റെ ജീവിതം സുകൃതംനിറഞ്ഞ ഒരു സമര്‍പ്പണമായിരുന്നുവെന്ന് ആഗോളസഭ അംഗീകരിക്കുന്നു. അധികാരപ്പെടുത്തിയതനുസരിച്ച്,
വിശുദ്ധരുടെ നാമകരണത്തിനുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്റ് കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ ഡിസംമ്പര്‍ 21ന് രാവിലെ ഡിക്രികള്‍ ബനഡിക്ട് 16ാമന്‍ മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചാണ് അംഗീകാരം നേടിയത്.







All the contents on this site are copyrighted ©.