മോണ്‍സിഞ്ഞോര്‍ എമ്മാനുവേല്‍ കെര്‍കേത്തായെ ഛത്തീസ്ഗഢ് സംസ്ഥാനത്തെ ജാഷ്പൂര് രുപതയുടെ
നവസാരഥിയായി നിയമിച്ചുകൊണ്ട് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ചൊവ്വാഴ്ച കല്പന പുറപ്പെടുവിച്ചു.
ജാഷ്പൂര്‍ രുപതാദ്ധ്യക്ഷനായിരുന്ന ബിഷപ്പ് വിക്ടര്‍ കിന്‍ദോ 2008 ജൂലൈ പന്ത്രണ്ടാം തീയതി
ആകസ്മികമായി മരണമടഞ്ഞതിനെ തുടര്‍ന്നു ഉണ്ടായ ഒഴിവിലാണ് അദ്ദേഹം നിയമിതനായിരിക്കുന്നത്.
1952 മാര്‍ച്ച് പതിനാറാം തീയതി ജാഷ്പൂര്‍ തുപതയിലെ ഗോത്ത്മാഹുവാ ഗ്രാമത്തില്‍ ജാതനായ
നിയുക്തമെത്രാന്‍ 1984 മെയ് അഞ്ചാം തീയതി ഗുരുപ്പട്ടം സ്വീകരിച്ചു. അതിനെത്തുടര്‍ന്ന്
രുപതയിലെ വിവിധ തലങ്ങളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം 2006 മുതല്‍ 2008 വരെ രുപതയുടെ വികാരി
ജനറാളായിരുന്നു. ബിഷപ്പ് വിക്ടര്‍ കിന്‍ദോയുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹം രുപതയുടെ അഡ്മിനിസ്ട്രേറ്ററായി
നിയമിതനായി. റയ്പൂര്‍ അതിരുപതയുടെ സാമന്തരുപതയാണ് ജാഷ്പൂര്‍. രുപതാതിര്‍ത്തിയിലെ 743160
നിവാസികള്‍ 188820പേര്‍ കത്തോലിക്കാരാണ്.